അന്തദേശീയം (International)

പീഡനപരാതികൾ മൂടി വെക്കാൻ പാടില്ലെന്ന കർശന നിലപാടുമായി ഫ്രാൻസിസ് മാർപാപ്പ.

പീഡനപരാതികൾ മൂടി വെക്കാൻ പാടില്ലെന്ന കർശന നിലപാടുമായി ഫ്രാൻസിസ് മാർപാപ്പ.

വത്തിക്കാൻ: പീഡനപരാതികൾ മൂടി വെക്കാൻ പാടില്ലെന്ന കർശന നിലപാടുമായി ഫ്രാൻസിസ് മാർപാപ്പ. പീഡന പരാതി ഉയർന്നാൽ അപ്പോൾ തന്നെ കന്യാസ്ത്രീകളും പുരോഹിതരും അത് റിപ്പോർട്ട് ചെയ്യണം. റിപ്പോർട്ട് ചെയ്യാതെ മൂടി വെച്ചാലും റിപ്പോർട്ട് ചെയ്യണം. എല്ലാ രൂപതയിലും പീഡനപരാതികൾ കൈകാര്യം ചെയ്യാൻ പ്രത്യേക സംവിധാനം വേണമെന്നും ഫ്രാൻസിസ് മാർപ്പാപ്പ മാർഗ്ഗരേഖയിൽ പറയുന്നു.

കത്തോലിക്കാ സഭയിലെ പീഡനപരാതികൾ കുറയ്ക്കാനായി ശക്തമായ നിർദേശങ്ങളാണ് മാർപാപ്പ മുന്നോട്ട് വെക്കുന്നത്. സഭാ വിശ്വാസികൾക്ക് മടി കൂടാതെ പീഡനവിവരം പുറത്ത് പറയാൻ കഴിയണം. പരാതി ഉയർന്നാൽ ആർച്ച് ബിഷപ്പ് അത് വത്തിക്കാനെ അറിയിക്കണം. ഇരകൾക്ക് പീഡനവിവരം തുറന്നു പറയാനുള്ള സഹായമൊരുക്കണമെന്നും മാർപാപ്പ നിർദേശിച്ചു.

പരാതി ലഭിച്ചാൽ 90 ദിവസങ്ങൾക്കുള്ളിൽ തന്നെ അന്വേഷണം പൂർത്തിയാക്കണമെന്നും രാജ്യത്തെ നിയമസംവിധാനങ്ങളുമായി സഹകരിക്കണമെന്നും മാർപാപ്പ നിർദേശിച്ചു. പരാതി നൽകുന്ന വിശ്വാസികൾക്ക് നിർഭയമായി കഴിയാൻ സാധിക്കണം. അവർക്കെതിരെ ഒരു തരത്തിലുമുള്ള പ്രതികാര നടപടികൾ ഉണ്ടാകരുതെന്നും മാർപാപ്പ മാർഗ്ഗരേഖയിൽ നിർദേശിക്കുന്നു.

Tags
Back to top button