ആരാധനാലയങ്ങളിൽ സ്ത്രീകൾക്ക് പ്രവേശനം നൽകണമെന്ന നിലപാടാണ് സി.പി.എമ്മിനെന്ന് പ്രകാശ് കാരാട്ട്.

ശബരിമല സുപ്രീംകോടതി വിധിയിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ന്യൂഡൽഹി: ശബരിമല കേസിലെ സുപ്രീംകോടതി തീരുമാനത്തിൽ പ്രതികരണവുമായി സി.പി.എം നേതാവ് പ്രകാശ് കാരാട്ട്. ആരാധനാലയങ്ങളിൽ സ്ത്രീകൾക്ക് പ്രവേശനം നൽകണമെന്ന നിലപാടാണ് സി.പി.എമ്മിനുള്ളതെന്ന് പ്രകാശ് കാരാട്ട് പറഞ്ഞു

ജീവിതത്തിലെ എല്ലാ തലങ്ങളിലും സ്ത്രീകൾക്ക് തുല്യ അവകാശമുണ്ട്. നിലവിൽ വിഷയം ഏഴംഗ വിശാല ബെഞ്ചിന് വിട്ട സാഹചര്യത്തിൽ വിധി വരുന്നത് വരെ കാത്തിരിക്കെമെന്നും കാരാട്ട് പറഞ്ഞു.

ശബരിമല യുവതീ പ്രവേശന വിധി പുനഃപരിശോധിക്കാൻ കേസ് ഏഴംഗ വിശാല ബെഞ്ചിലേക്ക് കോടതി കൈമാറുകയായിരുന്നു.

Tags
cg dpr advertisement cg dpr advertisement cg dpr advertisement
cg dpr advertisement cg dpr advertisement cg dpr advertisement
Back to top button