ദേശീയം (National)

രാഷ്‌ട്രപതി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വീണ്ടും നാണക്കേട്; ചതിച്ചതാരെന്ന് അറിയാതെ നേതൃത്വം.

ഇന്ത്യയുടെ പതിനാലാമത് രാഷ്ട്രപതിയായി എന്‍ഡിഎ സ്ഥാനാര്‍ഥി രാം നാഥ് കോവിന്ദ് തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഗുജറാത്തിലും, ഗോവയിലും കോണ്‍ഗ്രസിന് വോട്ടു ചോര്‍ച്ച.

ഗുജറാത്തില്‍ 60 ല്‍ 49 പേരുടെയും ഗോവയില്‍ 17 എംഎല്‍എമാരില്‍ 11 പേരുടെയും പിന്തുണയാണ് മീരാ കുമാറിന് ലഭിച്ചത്.

ഗുജറാത്തില്‍ 11 പേരാണ് ക്രോസ് വോട്ടിങ്ങ് നടന്നത്. അതേസമയം 21എംപി മാരുടെ വോട്ട് അസാധുവായതും ശ്രദ്ധേയമായി.

മറ്റു പല സംസ്ഥാനങ്ങളിലും കോവിന്ദിന് അനുകൂലമായി ക്രോസ് വോട്ടിങ്ങ് നടന്നു.

പഞ്ചാബില്‍ നേരത്തെ തന്നെ ആം ആദ്മി കോണ്‍ഗ്രസിനെ പിന്തുണയ്ക്കില്ലെന്ന് പ്രഖ്യാപിച്ചിരുന്നു. ഗോവയില്‍ കോവിന്ദിനനകൂലമായി വോട്ട് മറിഞ്ഞത് കോണ്‍ഗ്രസിനെ ഞെട്ടിച്ചു.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന വിവരമനുസരിച്ച്  65.65 ശതമാനം (7,02,644) വോട്ടുകള്‍ കോവിന്ദിനും 34.35 ശതമാനം (3,67,314) വോട്ടുകള്‍ മീരാ കുമാറിനും ലഭിച്ചത്. പുതിയ രാഷ്ട്രപതിയുടെ സത്യപ്രതിജ്ഞ ചൊവ്വാഴ്ച നടക്കും.

Tags
Back to top button