രാഷ്ട്രപതി രാംനാഥ് കോവിന്ദ് കേരളത്തിലെത്തി.

രാഷ്ട്രപതി രാംനാഥ് കോവിന്ദ് കേരളത്തിലെത്തി.

തിരുവനന്തപുരം: രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് കേരളത്തിലെത്തി. മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണ്ണര്‍ പി സദാശിവവും ചേര്‍ന്ന് രാഷ്ട്രപതിയെ സ്വീകരിച്ചു.

പ​ള്ളി​പ്പു​റം ടെ​ക്‌​നോ​സി​റ്റി പ​ദ്ധ​തി​യി​ലെ ആ​ദ്യ സ​ര്‍ക്കാ​ര്‍ മ​ന്ദി​ര​ത്തി​​ന്‍റെ ശി​ലാ​സ്ഥാപനവും പ്രഖ്യാപനവും രാഷ്ട്രപതി നിർവഹിക്കും.

ടെ​ക്​​നോ​സി​റ്റി​യി​ലെ ച​ട​ങ്ങി​നു​​ശേ​ഷം രാഷ്ട്രപതി രാ​ജ്ഭ​വ​നി​ലെ​ത്തും.

വൈ​കുന്നേരം 5.50ന് ​വെ​ള്ള​യ​മ്പ​ലം അ​യ്യ​ങ്കാ​ളി പ്ര​തി​മ​യി​ല്‍ പു​ഷ്പാര്‍ച്ചനയ്ക്കു ശേഷം ആറുമണിക്ക് തിരുവനന്തപുരം നഗരസഭ ടാഗോർ തിയറ്ററിൽ സംഘടിപ്പിക്കുന്ന പൗ​ര​സ്വീ​ക​ര​ണ​ത്തി​ല്‍ പ​ങ്കെ​ടു​ക്കും.രാ​ത്രി എ​ട്ടി​ന്​ ഗ​വ​ര്‍ണ​ര്‍ ഒ​രു​ക്കു​ന്ന അ​ത്താ​ഴ വി​രു​ന്നി​ല്‍ പ​ങ്കെ​ടു​ക്കും.

രാ​ജ്ഭ​വനിൽ വിശ്രമിച്ച ശേഷം ശനിയാഴ്ച രാവിലെ പ്രത്യേകവിമാനത്തിൽ കൊച്ചിയിലേക്ക് തിരിക്കും.

കൊച്ചിയിൽ ഹൈക്കോടതിയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ സമാപനസമ്മേളനം രാഷ്ട്രപതി ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് ഡൽഹിയിലേക്ക് മടങ്ങും.

advt
Back to top button