എൻ.എസ്.എസ് ജനറൽ സെക്രട്ടറിയുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കൂടിക്കാഴ്ച നടത്തി

ശബരിമല യുവതീപ്രവേശ വിഷയത്തിലടക്കം സർക്കാരുമായി ഇടഞ്ഞ് നിൽക്കുന്ന എൻ.എസ്.എസ് നേതൃത്വത്തെ അനുനയിപ്പിക്കാനായിരുന്നു ചർച്ചയെന്നാണ് സൂചന.

എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ വാസു കൂടിക്കാഴ്ച നടത്തി. ശബരിമല യുവതീപ്രവേശ വിഷയത്തിലടക്കം സർക്കാരുമായി ഇടഞ്ഞ് നിൽക്കുന്ന എൻ.എസ്.എസ് നേതൃത്വത്തെ അനുനയിപ്പിക്കാനായിരുന്നു ചർച്ചയെന്നാണ് സൂചന.

കഴിഞ്ഞ ശനിയാഴ്ച ചങ്ങാനാശേരിയിലെ എൻ.എസ്.എസ് ആസ്ഥാനത്ത് എത്തിയായിരുന്നു ബോർഡ് പ്രസിഡന്റ് ജനറൽ സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തിയത്. ദേവസ്വം ബോർഡിലെ പ്രസിഡന്റ് നിയമനത്തിലും സംഘടനയുടെ അഭിപ്രായം സർക്കാർ കണക്കിലെടുത്തിരുന്നില്ല. ഈ സാഹചര്യത്തിലായിരുന്നു കൂടിക്കാഴ്ച.

Tags
cg dpr advertisement cg dpr advertisement cg dpr advertisement
cg dpr advertisement cg dpr advertisement cg dpr advertisement
Back to top button