ദേശീയം (National)

രാഷ്‍ട്രപതി തെരഞ്ഞെടുപ്പ്: ആദ്യ റൗണ്ട് വോട്ടെണ്ണല്‍ കോവിന്ദ് മുന്നില്‍.

ന്യൂഡല്‍ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പിന്‍റെ ആദ്യ റൗണ്ട് വോട്ടെണ്ണല്‍ അവസാനിച്ചപ്പോള്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാംനാഥ് കോവിന്ദ് മുന്നില്‍.

കോവിന്ദ് 60,683 വോട്ടുകള്‍ നേടിയപ്പോള്‍ പ്രതിപക്ഷത്തിന്‍റെ സംയുക്ത സ്ഥാനാര്‍ത്ഥി മീരാ കുമാറിന് 22,941 വോട്ടുകള്‍ ലഭിച്ചു.

ഇനി ഏഴ് റൗണ്ടുകള്‍കൂടിയാണ് വോട്ടെണ്ണാനുള്ളത്. ഫലം വൈകീട്ട് അഞ്ചുമണിയോടെ അറിയാനാകുമെന്നാണ് കരുതപ്പെടുന്നത്.

കോവിന്ദ് വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കും എന്ന പ്രതീക്ഷയിലാണ് ബിജെപി. എന്നാല്‍ കാത്തിരുന്നുകാണാം എന്ന് മീരാ കുമാറും പ്രത്യാശിക്കുന്നു.

ലോക്സഭാ സെക്രട്ടറി ജനറല്‍ അനൂപ് മിശ്രയാണ് തെരഞ്ഞെടുപ്പിന്‍റെ റിട്ടേണിങ് ഓഫീസര്‍.

 പാര്‍ലമെന്‍റിലെ ബാലറ്റ് പെട്ടി ആദ്യം എണ്ണിയശേഷം അക്ഷരമാലാ ക്രമത്തില്‍ സംസ്ഥാനങ്ങളുടെ ബാലറ്റ് എണ്ണുകയാണ് ചെയ്യുന്നത്. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ 99 ശതമാനത്തോളം വോട്ടിങ് ആണ് നടന്നത്. ഈ മാസം 25നാണ് രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയുടെ കാലാവധി അവസാനിക്കുന്നത്.
Tags
Back to top button