ദേശീയം (National)
മഹാരാഷ്ട്രയിൽ ഇന്ന് അധികാരത്തിലേറ്റ സർക്കാരിനെ അഭിനന്ദിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും.
ട്വിറ്ററിലൂടെയാണ് നരേന്ദ്ര മോദിയും അമിത് ഷായും ആശംസകൾ നേർന്നത്

മഹാരാഷ്ട്രയിൽ ഇന്ന് അധികാരത്തിലേറ്റ സർക്കാരിനെ അഭിനന്ദിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോഡിയും അമിത് ഷായും. ട്വിറ്ററിലൂടെയാണ് ഇരുവരും ആശംസകൾ നേർന്നത്
ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ജനം പിന്തുണച്ചത് ബി.ജെ.പിയെയെന്ന് ഫഡ്നാവിസ് പ്രതികരിച്ചു. അജിത് പവാർ ഉപമുഖ്യമന്ത്രിയാകും. വേണ്ടത് സ്ഥിരതയുള്ള സർക്കാരെന്ന് അജിത് പവാർ.
ശരത് പവാറുമായുള്ള രഹസ്യ നീക്കം നടന്നത് മറ്റ് പാർട്ടികൾ അറിയാതെ. കോൺഗ്രസും ശിവസേനയുമായി ആയിരുന്നു എൻ.സി.പി നേരത്തെ സഖ്യരൂപീകരണത്തിന് ശ്രമിച്ചിരുന്നത്.
അതേസമയം ബി.ജെ.പിയുമായി സഖ്യം കേരളത്തിലും തുടരുമെന്ന് എൻ.സി.പി വക്താവ് പ്രതികരിച്ചു. എൻ.ഡി.എയുടെ ഭാഗമാകുമെന്നും എൻ.സി.പി ദേശീയ വക്താവ് പറഞ്ഞു.