സിനിമ (Movie)

പൃഥ്വി പറഞ്ഞപ്പോഴാണ് ഭാവന അത് സമ്മതിച്ചത്: വെളിപ്പെടുത്തലുമായി സംവിധായകന്‍.

ജിനു എബ്രഹാം സംവിധാനം ചെയ്ത ചിത്രമാണ് ആദം ജോണ്‍. ചിത്രത്തില്‍ പൃഥ്വിരാജ് ഭാവന തുടങ്ങിയവരാണ് പ്രധാനവേഷം ഇടുന്നത്

ജിനു എബ്രഹാം സംവിധാനം ചെയ്ത ചിത്രമാണ് ആദം ജോണ്‍. ചിത്രത്തില്‍ പൃഥ്വിരാജ് ഭാവന തുടങ്ങിയവരാണ് പ്രധാനവേഷം ഇടുന്നത്.

ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിലെ ചില കാര്യങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ ജിനു ജോസഫും നടി ഭാവനയും.

കപ്പ ടിവിക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് ഇവര്‍ കാര്യങ്ങള്‍ വിശദമാക്കിയത്.

ആദം ജോണില്‍ അഭിനയിക്കാന്‍ ഭാവന ആദ്യം സമ്മതിച്ചിരുന്നില്ലെന്ന് സംവിധായകന്‍ പറയുന്നു. ഭാവനയെ മുന്‍നിര്‍ത്തിയാണ് താന്‍ തിരക്കഥ പൂര്‍ത്തിയാക്കിയത്.

താരത്തിന്റെ ഈ തീരുമാനം തന്നെയും പൃഥ്വിരാജിനെയും ഞെട്ടിച്ചിരുന്നുവെന്നും അദ്ദേഹം പറയുന്നു.

ഹണിബീ 2 ഷൂട്ടിങ്ങ് പൂര്‍ത്തിയാക്കിയതിന് ശേഷം സിനിമകളൊന്നും ചെയ്യുന്നില്ലെന്ന തീരുമാനത്തിലായിരുന്നു ഭാവന.

അതുകൊണ്ട് തന്നെ ഈ ചിത്രത്തിന്റെ കഥ കേള്‍ക്കാന്‍ പോലും ആദ്യം സമ്മതിച്ചിരുന്നില്ല.

പൃഥ്വിരാജ് വിളിച്ചപ്പോഴാണ് ചിത്രത്തിന്റെ കഥ കേള്‍ക്കാന്‍ താരം തയ്യാറായതെന്നും സംവിധായകന്‍ പറയുന്നു.

Tags
jindal

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.