ഷാരുഖ് ഖാന്‍റെ വാക്ക് കേട്ട് വീടിന് മുന്നിലെത്തിയതോ നാനൂറോളം വരുന്ന പെൺകുട്ടികൾ.

ഷാരുഖ് ഖാന്‍റെ വാക്ക് കേട്ട് വീടിന് മുന്നിലെത്തിയതോ നാനൂറോളം വരുന്ന പെൺകുട്ടികൾ.

സിനിമയുടെ പ്രചരണ ഭാഗമായി ഷാരുഖ് നടത്തിയ പ്രസ്താവനയുടെ ഭാഗമായാണ് ഈ മുട്ടൻ പണി കിട്ടിയത്.

ജബ് ഹാരി മെറ്റ് സേജൾ എന്ന പുതിയ ചിത്രത്തിന്‍റെ പ്രചരണത്തോടനുബന്ധിച്ച് ഷാരുഖ് ആരാധകരോടായി ഒരു കാര്യം ആവശ്യപ്പെട്ടിരുന്നു.

സേജൾ എന്ന പേരിലുള്ള പെൺകുട്ടികൾ ലോകത്ത് എവിടെയുണ്ടെങ്കിലും അവരെ തേടി കണ്ടെത്തുമെന്നും അവരെ കാണാൻ അവരുടെ നാട്ടിലെത്തുമെന്നായിരുന്നു താരം പറഞ്ഞത്.

താരത്തിന്‍റെ ഈ ആവശ്യം ഉന്നയിച്ചുള്ള വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിച്ചപ്പോൾ വീട്ടിൽ എത്തിച്ചേർന്നതോ 400ഓളം വരുന്ന സേജൾമാർ.

തന്നെ തേടി എത്തിയ സേജൾമാരുടെ എണ്ണം കണ്ടപ്പോൾ ആദ്യം ഞെട്ടിയത് ഷാരുഖ് തന്നെയായിരുന്നു.

ഇത്രയധികം സേജൾമാർ രാജ്യത്തുണ്ടായിരുന്നുവെന്ന് ഷാരുഖ് സ്വപ്നത്തിൽ പോലും കരുതി കാണില്ല.

രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നായിരുന്നു ഷാരുഖിനെ തേടി സേജൾമാർ മന്നത്തിൽ എത്തിച്ചേർന്നത്.

ഇതിനോടകം 7000ത്തിലധികം കത്തുകളും ഷാരുഖിന് ലഭിച്ചു കഴിഞ്ഞു.

ഷാരുഖിന്‍റെ വീടിന് മുന്നിൽ തടിച്ച് കൂടിയ പെൺകുട്ടികളെ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തുവാൻ സുരക്ഷാഉദ്യോഗസ്ഥർക്ക് വളരെയധികം പാടുപെടേണ്ടി വന്നു.

ഷാരുഖിനെ കാണാൻ കഴിഞ്ഞില്ലെങ്കിലും തങ്ങളെ കാണാനെങ്കിലും ഷാരുഖ് എത്തുമെന്നുള്ള വിശ്വാസത്തിലാണ് പെൺകുട്ടികൾ പിരിഞ്ഞ് പോയത്.

തന്‍റെ ആരാധികരെ കാണാൻ താരം ഉടൻ എത്തുമെന്നുള്ള വാർത്തകളാണ് പ്രചരിച്ച് കൊണ്ടിരിക്കുന്നത്. സേജൾമാർ ഏറ്റവുമധികം ഉള്ളത് അഹമ്മദാബാദിലാണ് എന്നാണ് സൂചന. അങ്ങനെയെങ്കിൽ ഷാരുഖിന്‍റെ ആദ്യ സന്ദർശനം അഹമദാബാദിലേക്കായിരിക്കും

ഷാരുഖിനൊപ്പം സംവിധായകന്‍ ഇംതിയാസ് അലിയും ഉണ്ടായിരിക്കുമെന്നുമാണ് പറയുന്നത്. സേജൾമാരുടെ സാന്നിധ്യത്തിലായിരിക്കും ചിത്രത്തിലെ ‘രാധാ’ എന്ന ഗാനത്തിന്‍റെ റിലീസും എന്നാണ് പറയപ്പെടുന്നത്. ഷാരുഖിന്‍റെ വരവിനായുള്ള കാത്തിരിപ്പിലാണ് സേജൾമാർ. ഷാരുഖ് ഖാനും അനുഷ്‌ക ശര്‍മ്മയും ഒന്നിക്കുന്ന ചിത്രമാണ് ‘ജബ് ഹാരി മെറ്റ് സേജള്‍’. ചിത്രത്തിൽ സേജൾ എന്നാണ് അനുഷ്കയുടെ പേര്. സേജൾ എന്ന പേര് തനിക്ക് വളരെയധികം ഇഷ്ടമായെന്നും ഈ പേരിലുള്ള പെൺകുട്ടികളെ താൻ തന്നെ സന്ദർശിക്കും എന്നു നൽകിയ വാക്കിന് പിന്നാലെയാണ് ഈ പൊല്ലാപ്പ് ഉണ്ടായിരിക്കുന്നത്.

Back to top button