ശബരിമല ദർശനത്തിനായി പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് കൊച്ചി കമ്മിഷണർ ഓഫീസിലെത്തിയ ബിന്ദു അമ്മിണിക്കുനേരെ പ്രതിഷേധം

പ്രതിഷേധക്കാർ തനിക്ക് നേരെ മുളക്പൊടിയെറിഞ്ഞെന്ന് ബിന്ദു പറഞ്ഞു.

ശബരിമല ദർശനത്തിനായി പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് കൊച്ചി കമ്മിഷണർ ഓഫീസിലെത്തിയ ബിന്ദു അമ്മിണിക്കുനേരെ പ്രതിഷേധം. പ്രതിഷേധക്കാർ തനിക്ക് നേരെ മുളക്പൊടിയെറിഞ്ഞെന്ന് ബിന്ദു പറഞ്ഞു.

അതേസമയം ദർശനത്തിനായി തൃപ്തി ദേശായിയും സംഘവും കൊച്ചിയിലെത്തി. ശബരിമല ദർശനം തന്റെ അവകാശമാണെന്നും ശബരിമലയിലേക്ക് പോവാനാകില്ല എന്ന് സംസ്ഥാന സർക്കാർ എഴുതി നൽകിയാൽ മടങ്ങാമെന്നുമാണ് തൃപ്തി ദേശായിയുടെ നിലപാട്.

ഭൂമാത ബ്രിഗേഡിലെ അഞ്ചംഗങ്ങളും തൃപ്തി ദേശായിയുടെ സംഘത്തിലുണ്ട്.

Back to top button