കേരള ബാങ്ക് ലയനത്തിൽ നിന്നും മലപ്പുറം ജില്ലാ ബാങ്ക് വിട്ടുനിൽക്കുന്നതിനെതിരെ പ്രതിഷേധം

മലപ്പുറം ജില്ലാ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സഹകാരികളുടെ നേതൃത്വത്തിൽ മാർച്ചും ധർണ്ണയും നടത്തി.

കേരള ബാങ്ക് ലയനത്തിൽ നിന്നും മലപ്പുറം ജില്ലാ ബാങ്ക് വിട്ടുനിൽക്കുന്നതിനെതിരെ പ്രതിഷേധവുമായി സഹകാരികൾ. മലപ്പുറം ജില്ലാ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സഹകാരികളുടെ നേതൃത്വത്തിൽ മാർച്ചും ധർണ്ണയും നടത്തി.

സഹകരണ ബാങ്കുകളെ ലയിപ്പിച്ച് കേരള ബാങ്ക് രൂപീകരിക്കാനുള്ള നീക്കത്തിനെതിരെ യു.ഡി.എഫ് എതിർപ്പ് തുടരുന്ന സാഹചര്യത്തിൽ മലപ്പുറത്തെ ഒഴിവാക്കി കേരള ബാങ്ക് അനുമതിക്കായി റിസർവ് ബാങ്കിനെ സമീപിക്കുകയും, സർക്കാർ അനുകൂല അനുമതി വാങ്ങുകയും ചെയ്തിരുന്നു. ലയനത്തിൽ നിന്ന് മാറിനിൽക്കുന്ന മലപ്പുറം ജില്ലാ സഹകരണ ബാങ്കിന്റെ നിലപാട് ജില്ലയെ പിന്നോട്ടടിപ്പിക്കുമെന്നാണ് ഇടതുപക്ഷ സഹകാരികൾ ചൂണ്ടിക്കാട്ടുന്നത്. വിഷയത്തിൽ യു.ഡി.എഫ് പുനർചിന്തനം നടത്തണമെന്ന് സി.പി.ഐ.എം ആവശ്യപ്പെട്ടു

Tags
cg dpr advertisement cg dpr advertisement cg dpr advertisement
cg dpr advertisement cg dpr advertisement cg dpr advertisement
Back to top button