ഇടുക്കി ജില്ലയിലെ ഭൂപ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം കനക്കുന്നു.

ഭൂപതിവ് ചട്ടവുമായി ബന്ധപെട്ട ഓഗസ്റ്റ് 22ലെ ഉത്തരവ് പൂർണമായി പിൻവലിക്കണമെന്നാവശ്യപെട്ട് ഇടുക്കി എം.എൽ.എ റോഷി അഗസ്റ്റിൻ അനിശ്ചിതകാല ഉപവാസ സമരം തുടങ്ങി

ഇടുക്കി ജില്ലയിലെ ഭൂപ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം കനക്കുന്നു. ഭൂപതിവ് ചട്ടവുമായി ബന്ധപെട്ട ഓഗസ്റ്റ് 22ലെ ഉത്തരവ് പൂർണമായി പിൻവലിക്കണമെന്നാവശ്യപെട്ട് ഇടുക്കി എം.എൽ.എ റോഷി അഗസ്റ്റിൻ അനിശ്ചിതകാല ഉപവാസ സമരം തുടങ്ങി. സർക്കാർ ഘടകകക്ഷിയാ സി.പി.ഐയും സമര രംഗത്തുണ്ട്. ഇതിനിടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ ഡിസംബർ 17 ന് സർവകക്ഷിയോഗം വിളിച്ചു.

1964ലെ ഭൂപതിവ് ചട്ടം ഭേദഗതി ചെയ്യുക, നിർമാണ നിരോധനവുമായി ബന്ധപ്പെട്ട ഓഗസ്റ്റ് 22ലെ ഉത്തരവ് പൂർണമായി പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ജില്ലയിൽ പ്രതിഷേധം കനക്കുന്നത്. മൂന്നാറിലെ അനധികൃത നിർമാണങ്ങൾ തടയാൻ കോടതി ആവശ്യപ്പെട്ടതിനെ തുടർന്നു സർക്കാർ സ്വീകരിച്ച നടപടികൾ ഇടുക്കിയിലെ ജനങ്ങളെ ദുരിതത്തിലാക്കിന്നതാണെന്ന് ആരോപിച്ച് റോഷി അഗസ്റ്റിൻ എം.എൽ.എ കട്ടപ്പനയിൽ നിരാഹാര സമരം അരംഭിച്ചു.

സർക്കാർ ഉത്തരവിനെതിരെ റവന്യൂ മന്ത്രിയുടെ തന്നെ പാർട്ടിയായ സി.പി.ഐയും സമര രംഗത്തുണ്ട്. സി.പി.ഐ, ജില്ലയിൽ മൂന്ന് ദിവസത്തെ പ്രചരണജാഥ സംഘടിപ്പിക്കും. സി.പി.ഐ.എം ജില്ലാ നേതൃത്വവും ഭൂപതിവ് ചട്ടങ്ങളിൽ ഭേദഗതി ആവശ്യപ്പെട്ട് നേരത്തെ രംഗത്തെത്തിയിരുന്നു. ഇതിനിടെ ഭൂപ്രശ്നം പരിഹരിക്കണമെന്ന് നിയമസഭാ സമ്മേളനത്തിൽ പ്രതിപക്ഷം ആവശ്യപ്പെട്ടതിനെ തുടർന്ന സർക്കാർ സർവകക്ഷിയോഗം വിളിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഈ മാസം പതിനേഴിന് തിരുവനന്തപുരത്ത് യോഗം ചേരും.

Tags
cg dpr advertisement cg dpr advertisement cg dpr advertisement
cg dpr advertisement cg dpr advertisement cg dpr advertisement
Back to top button