ദേശീയം (National)

രാജ്യത്ത് ഉള്ളിയുടെയും സവാളയുടെയും വില വർധനവിൽ പ്രതിഷേധം ഉയരുന്നു.

വിലവർധനവിനെതിരെ മുസാഫർപൂരിൽ സവാളയ്ക്ക് മുന്നിൽ പൂജ നടത്തി വ്യത്യസ്തമായ പ്രതിഷേധം സംഘടിപ്പിച്ചു ഒരുകൂട്ടം ആളുകൾ.

രാജ്യത്ത് ഉള്ളിയുടെയും സവാളയുടെയും വില വർധനവിൽ പ്രതിഷേധം ഉയരുന്നു. വിലവർധനവിനെതിരെ മുസാഫർപൂരിൽ സവാളയ്ക്ക് മുന്നിൽ പൂജ നടത്തി വ്യത്യസ്തമായ പ്രതിഷേധം സംഘടിപ്പിച്ചിരിക്കുകയാണ് ഒരുകൂട്ടം ആളുകൾ. ഹഖ് ഇ ഹിന്ദുസ്ഥാൻ മോർച്ചയുടെ നേതൃത്വത്തിലാണ് സവാളയ്ക്കു മുന്നിൽ പൂജയും പ്രാർത്ഥനയും നടത്തി പ്രതിഷേധിച്ചത്.

പ്രതിഷേധത്തിന്റെ ഭാഗമായാണ് സവാളയ്ക്കു മുന്നിൽ പൂജ നടത്തിയതെന്ന് ഹക്ക് ഇ ഹിന്ദുസ്ഥാൻ മോർച്ച നേതാവ് തമന്നാ ഹാഷ്മി പറഞ്ഞു. സാധാരണക്കാരന് സവാള വാങ്ങാൻ സാധിക്കാത്ത അവസ്ഥയാണ്. സവാള വില കുറയ്ക്കുന്നതിന് ആവശ്യമായ നടപടികൾ സർക്കാർ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം സവാള വില വർധനവിനെതിരെ രാജ്യത്തുടനീളം പ്രതിഷേധം ശക്തമാണ്. ദിവസങ്ങൾക്ക് മുമ്പ് കിലോയ്ക്ക് 100 രൂപയായിരുന്നു സവാള വില.

Tags
Back to top button