പി.എസ് ശ്രീധരൻ പിള്ളയെ ഗവർണറായി നിയമിച്ച കേന്ദ്ര സർക്കാരിൻ്റെ തീരുമാനത്തിനെതിരെ മിസോറമിൽ പ്രതിഷേധം.

ബി.ജെ.പി നേതാക്കളെ കൊണ്ടുവന്ന് തള്ളാനുള്ള കുപ്പത്തൊട്ടിയാക്കി കേന്ദ്രം മിസോറമിനെ മാറ്റിയെന്നാണ് പ്രതിഷേധക്കാർ പറയുന്നത്.

കേരള ബി.ജെ.പിയുടെ മുൻ അദ്ധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ളയെ ഗവർണറായി നിയമിച്ച കേന്ദ്ര സർക്കാരിൻ്റെ തീരുമാനത്തിനെതിരെ മിസോറമിൽ പ്രതിഷേധം. ബി.ജെ.പി നേതാക്കളെ കൊണ്ടുവന്ന് തള്ളാനുള്ള കുപ്പത്തൊട്ടിയാക്കി കേന്ദ്രം മിസോറമിനെ മാറ്റിയെന്നാണ് പ്രതിഷേധക്കാർ പറയുന്നത്.

ക്രിസ്ത്യൻ ഭൂരിപക്ഷ സംസ്ഥാനമായ മിസോറമിൽ ബി.ജെ.പി നേതാക്കളെ കൊണ്ടുവന്ന് തള്ളുകയാണ് കേന്ദ്രം ചെയ്യുന്നതെന്ന് മിസോറാം സിർലൈ പൗൾ വിദ്യാർത്ഥി സംഘടനാ പ്രസിഡന്റ് രാംദിൻലിയാന റെന്ത്ലെ പറഞ്ഞു. മിസോറമിലെ ജനങ്ങളെ സ്വാധീനിച്ച് സംസ്ഥാനത്തു കയറിക്കൂടാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

“കേന്ദ്രം മൃദുഭാഷികളായ ബി.ജെ.പി നേതാക്കളെ ബുദ്ധിപൂർവം അയക്കുകയാണ്. ബി.ജെ.പിയെ വെറുക്കുന്ന മിസോറം ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുക എന്നതാണ് അവരുടെ ധർമ്മം. ശ്രീധരൻ പിള്ളയെ ഗവർണർ ആക്കുക വഴി സംസ്ഥാനത്തേക്ക് കടന്നുകയറാനാണ് ബി.ജെ.പി ശ്രമിക്കുന്നത്.”- രാംദിൻലിയാന റെന്ത്ലെ പറഞ്ഞു.

2014ൽ ബി.ജെ.പി അധികാരത്തിൽ വന്നതിനു ശേഷം ഒൻപത് ഗവർണമാരാണ് മിസോറമിൽ വന്നു പോയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാർട്ടി ഏതായാലും ആരായാലും വിദ്യാർത്ഥി സംഘടന സ്വാഗതം ചെയ്യുന്നു. പക്ഷേ, രാജ് ഭവൻ കസേര കളിക്ക് ഉപയോഗിക്കാൻ പാടില്ല. സ്ഥിരമായി ഒരു ഗവർണർ വരികയാണെങ്കിൽ തങ്ങൾ സ്വാഗതം ചെയ്യുമെന്നും അദ്ദേഹം പറയുന്നു.

Tags
cg dpr advertisement cg dpr advertisement cg dpr advertisement
cg dpr advertisement cg dpr advertisement cg dpr advertisement
Back to top button