ഉപതെരഞ്ഞെടുപ്പിൽ എൻ.ഡി.എ മികച്ച നേട്ടം ഉണ്ടാക്കുമെന്ന് പി.എസ് ശ്രീധരൻപിള്ള

എൻ.എസ്.എസ് നിലപാട് ബി.ജെ.പിക്ക് എതിരല്ലെന്നും അദ്ദേഹം പറഞ്ഞു.

ഉപതെരഞ്ഞെടുപ്പിൽ എൻ.ഡി.എ മികച്ച നേട്ടം ഉണ്ടാക്കുമെന്ന് ബി.ജെ.പി സംസ്ഥാനാധ്യക്ഷൻ പി.എസ് ശ്രീധരൻപിള്ള. എൻ.എസ്.എസ് നിലപാട് ബി.ജെ.പിക്ക് എതിരല്ലെന്നും അദ്ദേഹം പറഞ്ഞു. അരൂരിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

ഇപ്പോൾ എൻ.എസ്.എസ് സ്വീകരിച്ചത് പ്രാദേശിക നീക്കുപോക്കുകൾ മാത്രമാണ്. എക്കാലത്തും ജാതി പറഞ്ഞ് വോട്ട് പിടിച്ചത് എൽ.ഡി.എഫും യു.ഡി.എഫുമാണ്. സാഹചര്യങ്ങൾക്കനുസരിച്ച് ജാതി പറഞ്ഞും വോട്ട് തേടാം. ജനങ്ങളുടെ ഹൃദയം ഞങ്ങൾക്ക് അനുകൂലമാക്കി മാറുകകയാണ്. കാമുകൻ കാമുകിയെ കാണാൻ പോകുന്നതുപോലെയാണ് രാഷ്ട്രീയക്കാർ. ജനങ്ങൾ കാമുകിയാണ്. രാഷ്ട്രീയക്കാരൻ കാമുകനും. അപ്പോൾ അവരുടെ ഹൃദയം അനുകൂലമാക്കാനുള്ള കാര്യങ്ങൾ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

Back to top button