സ്പോട്സ് (Sports)

ലോക അത്‍ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിലേക്ക് പി.യു ചിത്രയെ അയയ്‍ക്കാത്തതില്‍ ഖേദമുണ്ടെന്ന് പിടി ഉഷ.

കൊച്ചി: ലോക അത്‍ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിലേക്ക് 1500 മീറ്റര്‍ ഏഷ്യന്‍ ചാമ്പ്യന്‍ പി.യു ചിത്രയെ അയയ്‍ക്കാത്തതില്‍ ഖേദമുണ്ടെന്ന് ഒളിമ്പ്യന്‍ പിടി ഉഷ.

ചിത്രയ്ക്ക് വേണ്ടി വാദിച്ചിരുന്നുവെന്നും സെലക്ഷന്‍ കമ്മിറ്റിയില്‍ താന്‍ അംഗമല്ലായിരുന്നുവെന്നും പിടി ഉഷ മാധ്യമങ്ങളോട് പറഞ്ഞു.

മലയാളി എന്ന പേരില്‍ സമ്മര്‍ദ്ദം ചെലുത്താനാകില്ല. ലോകചാമ്പ്യന്‍ഷിപ്പ് യോഗ്യതയ്‍ക്ക് അടുത്തുള്ളവരെയാണ് നേരിട്ടു പരിഗണിക്കുക.

ചിത്രയടക്കം മീറ്റിന് പരിഗണിച്ച മൂന്നുപേരും യോഗ്യതാ മാര്‍ക്കിന് ഒരുപാട് ദൂരെയാണ്. – പിടി ഉഷ പറഞ്ഞു.

ചിത്രയുടെത് സ്ഥിരതയില്ലാത്ത പ്രകടനമാണെന്നും പിടി ഉഷ പറഞ്ഞു. ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയതിന് ശേഷമുള്ള മീറ്റില്‍ ചിത്ര രണ്ടാം സ്ഥാനത്തേക്ക് പോയി. മറ്റൊരു ഇന്ത്യന്‍താരത്തോടാണ് പരാജയപ്പെട്ടത്. ഇത് നല്ല അത്‍ലറ്റിന്‍റെ ലക്ഷണമല്ല.- അവര്‍ പറഞ്ഞു.

Back to top button