ദേശീയ ഓപ്പൺ അത്ലറ്റിക് മീറ്റിൽ മലയാളിതാരം പി.യു ചിത്രയ്ക്ക് സ്വർണം

വനിതകളുടെ 1500 മീറ്ററിലാണ് മലയാളിതാരം പി.യു ചിത്ര സ്വർണം നേടിയത്

റാഞ്ചി: ദേശീയ ഓപ്പൺ അത്ലറ്റിക് മീറ്റിലെ വനിതകളുടെ 1500 മീറ്ററിൽ മലയാളിതാരം പി യു ചിത്രയ്ക്ക് സ്വർണം. 4 മിനിറ്റ് 17.39 സെക്കൻഡിലാണ് ചിത്ര 1500 മീറ്റർ പൂർത്തിയാക്കിയത്.

എന്നാൽ പുരുഷൻമാരിൽ ഉറച്ച സ്വർണമെഡൽ പ്രതീക്ഷയായിരുന്ന ജിൻസൺ ജോൺസനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി അജയ് കുമാർ സരോജ് സ്വർണം നേടി.

പുരുഷൻമാരുടെ 400 മീറ്റർ ഹർഡിൽസിൽ 49.41 സെക്കൻഡിൽ ഫിനിഷ് ചെയ്ത എം.പി ജാബിർ മീറ്റ് റെക്കോർഡോടെ ഒന്നാമതെത്തി. വനിതകളുടെ 100 മീറ്ററിൽ ഒന്നാമതെത്തിയ ദ്യുതീ ചന്ദാണ് വേഗമേറിയ വനിതാ താരം.

Back to top button