വാളയാർ കേസിലെ പബ്ലിക് പ്രോസിക്യൂട്ടറെ പുറത്താക്കി.

കേസിൽ പ്രോസിക്യൂട്ടറായിരുന്ന ലതാ ജയരാജിനെതിരായാണ് നടപടിയുണ്ടായിരിക്കുന്നത്.

തിരുവനന്തപുരം: വാളയാറിൽ പീഡനത്തിനിരയായ പെൺകുട്ടികൾ ദുരൂഹ സാഹചര്യത്തിൽ മരിച്ച കേസിൽ വീഴ്ച വരുത്തിയ പബ്ലിക് പ്രോസിക്യൂട്ടറെ പുറത്താക്കി. ഇതുമായി ബന്ധപ്പെട്ട ഉത്തരവിൽ മുഖ്യമന്ത്രി ഒപ്പിട്ടു. കേസിൽ പ്രോസിക്യൂട്ടറായിരുന്ന ലതാ ജയരാജിനെതിരായാണ് നടപടിയുണ്ടായിരിക്കുന്നത്. പ്രതികൾക്കു വേണ്ടി ഹാജരായ പാലക്കാട് ശിശുക്ഷേമ സമിതി ചെയർമാനെയും നേരത്തെ തൽസ്ഥാനത്ത് നിന്ന് മാറ്റിയിരുന്നു.

കേസിന്റെ ഒരുഘട്ടത്തിലും സി.പി.എം ഇടപെടില്ലെന്നും അപ്പീലിൽ വാദം നടത്താൻ മികച്ച അഭിഭാഷകരെ തന്നെ നിയമിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചു, സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കുട്ടികളുടെ മാതാപിതാക്കൾ ഹൈക്കോടതിയെ സമീപിക്കുകയാണെങ്കിൽ അനുകൂല നിലപാട് സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Tags
cg dpr advertisement cg dpr advertisement cg dpr advertisement
cg dpr advertisement cg dpr advertisement cg dpr advertisement
Back to top button