സംസ്ഥാനം (State)

പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർക്ക് എതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ.

തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർക്ക് എതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ.

തിരുവനന്തപുരത്ത് എഞ്ചിനീയേഴ്‌സ് കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോൾ ആയിരുന്നു ഉദ്യോഗസ്ഥർക്ക് എതിരെ മുഖ്യമന്ത്രി രംഗത്തെത്തിയത്.

സർക്കാരിനെ സേവിക്കുന്ന ഉദ്യോഗസ്ഥർക്ക് ജീവിക്കാൻ ആവശ്യമായ ശമ്പളം കിട്ടുന്നുണ്ട്. എന്നാൽ ചില ഉദ്യോഗസ്ഥർക്ക് പ്രത്യേക ആർത്തിയാണ്.

കിട്ടുന്നതെല്ലാം പോരട്ടെ എന്നാണ് അവരുടെ രീതി. കരാറുകാർക്ക് വഴിപ്പെട്ട ഉദ്യോഗസ്ഥർ ഉണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

 മരാമത്ത് ജോലികൾ തുടങ്ങുന്നതിന് മുമ്പ് ഒരുക്കങ്ങൾ പൂർത്തിയാക്കണമെന്ന് നിർദ്ദേശിച്ച മുഖ്യമന്ത്രി ഇപ്പോൾ അക്കാര്യത്തിൽ പോരായ്മയുണ്ടെന്നും വ്യക്തമാക്കി.
നബാര്‍ഡ് ഫണ്ട് ഉപയോഗിച്ചുള്ള നിര്‍മാണത്തിന് പണം വന്നാലും തയ്യാറെടുപ്പ് തുടങ്ങില്ല. ഇത് ഒരു കാരണവശാലും വെച്ച് പൊറുപ്പിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Tags

Leave a Reply