ആർ കെ നഗർ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ എക്സിറ്റ് പോൾ ഫലങ്ങൾ.

ആർ കെ നഗർ മണ്ഡലത്തിലെ

ചെന്നൈ: മുൻ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെ തുടർന്ന് ഒഴിവു വന്ന ആർ കെ നഗർ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ എ ഐ എ ഡി എം കെ വിമതസ്ഥാനാർത്ഥി ടി ടി വി ദിനകരൻ വിജയിക്കുമെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ.

തമിഴ് നാട്ടിലെ ചാനലുകൾ നടത്തിയ സ്വതന്ത്ര സർവ്വേയിലാണ് ഈ ഫലം.

സർവ്വേയിൽ പങ്കെടുത്ത് അഞ്ച് ശതമാനം ആളുകൾ വിശ്വസിക്കുന്നത് ടിടിവി ക്യാംപ് പുറത്തുവിട്ട ജയലളിതയുടെ വീഡിയോ ഉപതെരഞ്ഞെടുപ്പിന് സ്വാധീനിക്കുമെന്നാണ്.

തമിഴ് ചാനലായ കാവേരി നടത്തിയ സർവ്വേയിൽ പങ്കെടുത്ത 37 ശതമാനം വോട്ടർമാരും ദിനകരൻ വിജയിക്കുമെന്നാണ് പറഞ്ഞത്.

അതേസമയം, ആക്സിസ് മൈ ഇന്ത്യ പോലുള്ള പോളിങ് ഏജൻസിയുമായി ചേർന്നല്ല വാർത്താചാനൽ സർവ്വേ നടത്തിയത്.

രണ്ട് ലക്ഷത്തിൽ അധികം വോട്ടർമാരുള്ള മണ്ഡലത്തിൽ 1071 ആളുകളെ ഉൾപ്പെടുത്തിയാണ് സർവ്വേ നടത്തിയത്.

അതേസമയം, കാവേരി ടിവിയുടെ സർവ്വേയിൽ 26 ശതമാനം ആളുകൾ എ ഐ എ ഡി എം കെ നേതാവ് മധുസൂദനൻ വിജയിക്കണമെന്ന് പറഞ്ഞു.

advt
Back to top button