രാഹുല്‍ ഈശ്വറിൻ്റെ പ്രസ്താവനയ്‌ക്കെതിരെ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി.

രാഹുല്‍ ഈശ്വറിൻ്റെ പ്രസ്താവനയ്‌ക്കെതിരെ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി.

തിരുവനന്തപുരം: രാഹുല്‍ ഈശ്വറിൻ്റെ പ്രസ്താവനയ്‌ക്കെതിരെ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ജനങ്ങള്‍ തെരുവിലിറങ്ങിയാല്‍ ആരും ചോദിക്കാന്‍ വരരുതെന്ന രാഹുല്‍ ഈശ്വറിൻ്റെ ശബരിമല പ്രസ്താവനയ്‌ക്കെതിരെയാണ് ഭാഗ്യലക്ഷ്മി പ്രതികരിച്ചത്.

” രാഹുല്‍ ഈശ്വര്‍ ചാനലിലിരുന്ന് കലാപത്തിന് ആഹ്വാനം ചെയ്യുകയാണ്,ശബരിമലയില്‍ വരുന്ന സ്ത്രീകളെ ആക്രമിക്കാന്‍ കൂടിയുള്ള ആഹ്വാനമാണിത്. അത് ശരിയായ നടപടിയല്ല വിധി ഇങ്ങനെ തന്നെയായിരിക്കണമെന്ന് പ്രതീക്ഷിച്ചിരുന്നു. സുപ്രീം കോടതിയില്‍ നിന്നും ജനാധിപത്യമാണ് നമ്മള്‍ പ്രതീക്ഷിക്കുന്നത്. സ്ത്രീ പുരുഷ വ്യത്യാസമില്ല എന്നതിൻ്റെ തെളിവാണ് വിവാഹേതര ബന്ധത്തെ കുറിച്ചും സ്വവര്‍ഗ രതിയെ കുറിച്ചുമുള്ള സുപ്രീം കോടതിയുടെ വിധി. അതിലൂടെ സുപ്രീം കോടതിയിലുള്ള വിശ്വാസമാണ് വര്‍ധിക്കുന്നത് വിശ്വാസം വേറെ അവകാശം വേറെ. അവകാശം നിഷേധിക്കാന്‍ വ്യക്തിക്കോ സമുദായത്തിനോ സംഘടനകള്‍ക്കോ അധികാരമില്ല” – ഭാഗ്യലക്ഷ്മി പറഞ്ഞു

Back to top button