സംസ്ഥാനം (State)

സുൽത്താൻ ബത്തേരിയിൽ പാമ്പ് കടിയേറ്റ് മരിച്ച വിദ്യാർത്ഥിനിയുടെ കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം നൽകണമെന്ന് രാഹുൽ ഗാന്ധി.

കത്തിലൂടെയാണ് പാമ്പ് കടിയേറ്റ് മരിച്ച വിദ്യാർത്ഥിനിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്ന് രാഹുൽ ഗാന്ധി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടത്.

സുൽത്താൻ ബത്തേരിയിൽ പാമ്പ് കടിയേറ്റ് മരിച്ച അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി ഷഹ്ല ഷെറിന്റെ കുടുംബത്തിന് അർഹമായ നഷ്ടപരിഹാരം നൽകണമെന്ന് വയനാട് എം.പി രാഹുൽ ഗാന്ധി. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന് രാഹുൽ ഗാന്ധി കത്തയച്ചു.

ക്ലാസ് മുറിയിൽ വച്ചാണ് കുട്ടിക്ക് പാമ്പ് കടിയേറ്റത്. ഭാവിയിലേക്കുള്ള വാഗ്ദാന ജീവിതമാണ് പഠന സ്ഥലത്തുവച്ച് ഇല്ലാതായതെന്ന് രാഹുൽ കത്തിൽ പറഞ്ഞു. അനുയോജ്യമായ പഠനാന്തരീക്ഷത്തിന്റെ അഭാവം വിദ്യാർത്ഥികളെയും മാതാപിതാക്കളെയും ഒരുപോലെ നിരാശപ്പെടുത്തുന്നു. ഗുണനിലവാരമുള്ള സ്കൂളുകൾ സൃഷ്ടിക്കുന്നതിൽ എന്നും മുൻപന്തിയിലാണ് കേരള സർക്കാർ. അതിനാൽ തന്നെ വയനാട് ലോക്സഭാ മണ്ഡലത്തിലെ പൊതുവിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളുടെ ഓഡിറ്റ് നടത്താൻ സംസ്ഥാന സർക്കാരിനോടും പൊതുവിദ്യാഭ്യാസ വകുപ്പിനോടും അഭ്യർഥിക്കുന്നുവെന്നും രാഹുൽ ഗാന്ധി കത്തിൽ പറഞ്ഞു.

Tags
Back to top button