പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സമ്പദ്-വ്യവസ്ഥയെക്കുറിച്ച് യാതൊരു ധാരണയുമില്ലെന്ന് രാഹുൽ ഗാന്ധി

രാജ്യത്തെ സാമ്പത്തികനില അനുദിനം മോശമാവുകയാണെന്നും അദ്ദേഹം പറഞ്ഞു

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സമ്പദ്വ്യവസ്ഥയെക്കുറിച്ച് യാതൊരു ധാരണയുമില്ലെന്ന് രാഹുൽ ഗാന്ധി. രാജ്യത്തെ സാമ്പത്തികനില അനുദിനം മോശമാവുകയാണെന്നും അദ്ദേഹം പറഞ്ഞു. ഹരിയാനയിൽ തെരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ സാമ്പത്തിക സ്ഥിതിയെപ്പറ്റി എല്ലാവർക്കുമറിയാം. തൊഴിലില്ലായ്മ രൂക്ഷമാണ്. നോട്ട് അസാധുവാക്കലും ജി.എസ്.ടിയും രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി തകർത്തുവെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുൻ പ്രധാനമന്ത്രി മൻമോഹൻസിംഗും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും ഈ സമയം പ്രതിപക്ഷത്തെ പഴിചാരി രക്ഷപെടാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോഴെങ്കിലും പ്രതിസന്ധി പരിഹരിക്കാൻ ശ്രമിച്ചില്ലെങ്കിൽ തിരിച്ചുകൊണ്ടുവരാനാവാത്ത വിധം സാമ്പത്തിക സ്ഥിതി പ്രതിസന്ധിയിലാകുമെന്നും അദ്ദേഹം പറഞ്ഞു.

Back to top button