രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ പേജില്‍ മാറ്റം വരുത്തി.

രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ പേജില്‍ മാറ്റം വരുത്തി.

ന്യുഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ പേജില്‍ മാറ്റം വരുത്തി. ഇതു വരെ ‘ഒാഫീസ് ഒാഫ് ആര്‍ ജി’ എന്നറിയപ്പെട്ടിരുന്ന രാഹുലിന്റെ ട്വിറ്റര്‍ അക്കൗണ്ടിന്റെ പേര് രാഹുല്‍ ഗാന്ധി എന്നാക്കി മാറ്റി. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നിരന്തര ആവശ്യത്തെ തുടര്‍ന്നാണ് രാഹുല്‍ഗാന്ധി ട്വിറ്റര്‍ പേജ് മാറ്റിയത്.

സാമൂഹിക മാധ്യമ സാധ്യത കൂടുതല്‍ വിപുലപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് പേരുമാറ്റമെന്നും കരുതുന്നു. കഴിഞ്ഞ നവംബറില്‍ കോണ്‍ഗ്രസ് ഐടി സെല്‍ അംഗങ്ങളുമായി രാഹുല്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.

പരസ്പരം അഭിപ്രായങ്ങള്‍ പങ്കുവെക്കുകയും സാമൂഹ്യമാധ്യമ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലപ്പെടുത്താന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു. നിലവില്‍ 61 ലക്ഷത്തിലധികം പേര്‍ രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ പേജ് പിന്തുടരുന്നുണ്ട്..

Back to top button