ഏപ്രില്‍ 29വരെ കേരളത്തിലെ തീവണ്ടി ഗതാഗതത്തില്‍ ഭാഗീകമായ നിയന്ത്രണങ്ങള്‍

ഏപ്രില്‍ 29വരെ കേരളത്തിലെ തീവണ്ടി ഗതാഗതത്തില്‍ ഭാഗീകമായ നിയന്ത്രണങ്ങള്‍

കൊച്ചി: ഏപ്രില്‍ 29വരെ കേരളത്തിലെ തീവണ്ടി ഗതാഗതത്തില്‍ ഭാഗീകമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതായി ദക്ഷിണ റെയില്‍വെ അറിയിച്ചു. തിങ്കളാഴ്‍ച്ച മുതലാണ് നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വരിക. ആലപ്പുഴ തുറവൂരിനും എറണാകുളത്തിനും ഇടയില്‍ പാളം നവീകരിക്കുകയാണ്. ഇത് പ്രമാണിച്ചാണ് ഗതാഗതം നിയന്ത്രിക്കുന്നത്.

നാല് പാസഞ്ചര്‍ തീവണ്ടികള്‍ റദ്ദാക്കി. നിരവധി തീവണ്ടികളുടെ സര്‍വ്വീസ് സമയത്തിലും മാറ്റം പ്രതീക്ഷിക്കുന്നു.

5638 കായംകുളം-എറണാകുളം പാസഞ്ചര്‍, 66302 കൊല്ലം-എറണാകുളം പാസഞ്ചര്‍, 66303 എറണാകുളം-കൊല്ലം പാസഞ്ചര്‍, 56381 ആലപ്പുഴ വഴിയുള്ള എറണാകുളം-കായംകുളം പാസഞ്ചര്‍ എന്നീ തീവണ്ടികളാണ് റദ്ദാക്കിയത്.

Back to top button