തമിഴ്നാട്ടിലെ മഴക്കെടുതിൽ മരണം 25 പിന്നിട്ടു.

തമിഴ്നാട്ടിൽ കഴിഞ്ഞദിവസം തുടങ്ങിയ ശക്തമായ മഴ അടുത്ത 24 മണിക്കൂറുകൂടി തുടരുമെന്നാണ് പ്രവചനം.

തമിഴ്നാട്ടിൽ 24 മണിക്കൂർ കൂടി ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കേന്ദ്ര ധനസഹായം ആവശ്യപ്പെട്ട് തമിഴ്നാട് സർക്കാർ ഉടൻ നിവേദനം നൽകും. തമിഴ്നാട്ടിൽ കഴിഞ്ഞദിവസം തുടങ്ങിയ ശക്തമായ മഴ അടുത്ത 24 മണിക്കൂറുകൂടി തുടരുമെന്നാണ് പ്രവചനം. ജാഗ്രത തുടരണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ആറ് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴക്കെടുതിൽ ഇതുവരെ മരണം 25 ആയി. രണ്ടായിരത്തോളം കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി പാർപ്പിച്ചിട്ടുണ്ട്. അതേസമയം ചെന്നൈയിലുൾപ്പെടെ മഴയുടെ തീവ്രത കുറഞ്ഞിട്ടുണ്ട്. വെള്ളക്കെട്ട് താഴ്ന്ന് തുടങ്ങിയതിനാൽ നഗരപ്രദേശങ്ങളിൽ ആളുകൾ വീടുകളിലേക്ക് മടങ്ങിത്തുടങ്ങി.

തഞ്ചാവൂരിലും നീലഗിരിയിലുമുൾപ്പെടെ വൻ കൃഷിനാശമാണ് ഉണ്ടായത്. മഴക്കെടുതിയിൽ വീട് തകർന്ന് 17 പേര് മരിച്ച മേട്ടുപ്പാളയത്ത് മുഖ്യമന്ത്രി ഇന്ന് സന്ദർശനം നടത്തി.

Tags
cg dpr advertisement cg dpr advertisement cg dpr advertisement
cg dpr advertisement cg dpr advertisement cg dpr advertisement
Back to top button