രാജസ്ഥാൻ റോയൽസിൻെറ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് അജിങ്ക്യ രഹാനെയെ മാറ്റി.

രാജസ്ഥാൻ റോയൽസിൻെറ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് അജിങ്ക്യ രഹാനെയെ മാറ്റി.

ന്യൂഡൽഹി: രാജസ്ഥാൻ റോയൽസിൻെറ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് അജിങ്ക്യ രഹാനെയെ മാറ്റി. ടീമിൻെറ ഈ സീസണിലെ മോശം പ്രകടനത്തെ തുടർന്നാണ് നടപടി. മുൻ ഓസ്ട്രേലിയൻ നായകൻ സ്റ്റീവ് സ്മിത്തായിരിക്കും ഈ സീസണിൽ ഇനി ടീമിനെ നയിക്കുക.

2018 സീസണിൽ സ്മിത്തിനെ ആയിരുന്നു ക്യാപ്റ്റനായി തീരുമാനിച്ചിരുന്നതെങ്കിലും പന്ത് ചുരണ്ടൽ വിവാദത്തെ തുടർന്ന് അദ്ദേഹത്തിന് കളിക്കാൻ സാധിച്ചിരുന്നില്ല. ഈ സീസണിൽ ഇത് വരെ കളിച്ച എട്ട് മത്സരങ്ങളിൽ രണ്ടെണ്ണം മാത്രമാണ് രാജസ്ഥാൻ ജയിച്ചത്. പോയിൻറ് പട്ടികയിൽ അവർ ഏഴാം സ്ഥാനത്താണ്.

കഴിഞ്ഞ സീസണിൽ രഹാനെയുടെ നായകത്വത്തിൽ ടീം പ്ലേ ഓഫിലെത്തിയിരുന്നു. രഹാനെ വളരെ മികച്ച രീതിയിലാണ് ടീമിനെ നയിച്ചത്. തുടർന്നും അദ്ദേഹം ടീമിലെ പ്രധാന താരമായി തന്നെ ഉണ്ടെന്നും രാജസ്ഥാൻ റോയൽസ് ടീം അധികൃതർ വ്യക്തമാക്കി.

Back to top button