തമിഴ്നാട്ടിൽ കമൽഹാസനൊപ്പം കൈകോർക്കുമെന്ന നിർണായക പ്രഖ്യാപനവുമായി രജനികാന്ത്.

തമിഴ്നാടിന്റെ താൽപര്യത്തിനായി കൈകോർക്കാൻ തയ്യാറെന്ന് കമൽഹാസനും പ്രതികരിച്ചു.

തമിഴ്നാട്ടിൽ കമൽഹാസനൊപ്പം കൈകോർക്കുമെന്ന നിർണായക പ്രഖ്യാപനവുമായി രജനികാന്ത്. തമിഴ്നാടിന്റെ താൽപര്യത്തിനായി കൈകോർക്കാൻ തയ്യാറെന്ന് കമൽഹാസനും പ്രതികരിച്ചു.

അതേസമയം, രജനികാന്തിനെതിരെ രൂക്ഷ വിമർശനവുമായി എ.ഐ.എ.ഡി.എം.കെ മുഖപത്രം രംഗത്തെത്തി. രജനികാന്തും കമൽ ഹാസനും കൈകോർക്കുമെന്ന സൂചന രജനികാന്താണ് നൽകിയത്. രജനികാന്തിന്റെ വാക്കുകളോട് അനുകൂലമായാണ് കമൽഹാസൻ പ്രതികരിച്ചത്.

രാഷ്ട്രീയത്തിലിറങ്ങുമെന്ന് രജനികാന്ത് പ്രഖ്യാപിച്ചിരുന്നെങ്കിലും പാർട്ടി രൂപീകരണം വൈകുകയാണ്. എന്നാൽ, ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ കമൽ ഹാസന്റെ മക്കൾ നീതി മയ്യത്തിന് നിലം തൊടാനായില്ല. കമൽഹാസൻ സിനിമയിൽ 60 വർഷം പിന്നിടുന്ന ആഘോഷ വേളയിൽ തമിഴ്നാട്ടിൽ അത്ഭുതം സംഭവിക്കാം എന്ന് രജനികാന്ത് പറഞ്ഞിരുന്നു. മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമിയെ ചടങ്ങിൽ രജനികാന്ത് പരിഹസിക്കുകയും ചെയ്തു.

ബസ് കണ്ടക്റ്ററായിരുന്ന രജനി സ്വപ്നം കണ്ടതല്ല സൂപ്പർ താര പദവിയെന്ന് എ.ഐ.എ.ഡി.എം.കെ മുഖപത്രം നമതു അമ്മ വിമർശിച്ചത്. ‘രജനി റീൽ മുഖ്യമന്ത്രിയാവാം റിയൽ മുഖ്യമന്ത്രിയാവാൻ കഴിയില്ലെന്ന്’ നമതു അമ്മ മുഖപ്രസംഗത്തിൽ പരിഹസിച്ചു.

Tags
cg dpr advertisement cg dpr advertisement cg dpr advertisement
cg dpr advertisement cg dpr advertisement cg dpr advertisement
Back to top button