രാജീവ്ഗാന്ധി വധക്കേസ് പ്രതിക്ക് 30 ദിവസത്തെ പരോൾ അനുവദിച്ചു.

ചികിത്സയിലുള്ള പിതാവിനെ പരിചരിക്കാൻ അനുവദിക്കണമെന്ന അപേക്ഷ പരിഗണിച്ചാണ് പരോൾ അനുവദിച്ചത്.

വെല്ലൂർ: രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന് 30 ദിവസത്തെ പരോൾ അനുവദിച്ചു. ചികിത്സയിലുള്ള പിതാവിനെ പരിചരിക്കാൻ അനുവദിക്കണമെന്ന പേരറിവാളന്റെ അപേക്ഷ പരിഗണിച്ചാണ് ജയിൽ അധികൃതർ പരോൾ അനുവദിച്ചത്. വെല്ലൂർ സെൻട്രൽ ജയിലിലുള്ള പേരറിവാളന് 2017 ഓഗസ്റ്റിലും ഒരു മാസം പരോൾ ലഭിച്ചിരുന്നു.

1991 മെയ് മാസത്തിലാണ് രാജീവ് ഗാന്ധിയും മറ്റ് 14 പേരും എൽ.ടി.ടി.ഇ മനുഷ്യ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടത്. തമിഴ്നാട്ടിലെ ശ്രീ പെരുംമ്പത്തൂരിൽ വച്ചായിരുന്നു സംഭവം. കേസിൽ പേരറിവാളൻ ഉൾപ്പെടെ ഏഴ് പേരാണ് ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്നത്.

നേരത്തെ പ്രതികളിലൊരാളായ റോബർട്ട് പയസ് പരോൾ അഭ്യർത്ഥിച്ച് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. മകന്റെ വിവാഹചടങ്ങിൽ പങ്കെടുക്കാൻ 30 ദിവത്തെ പരോൾ അനുവദിക്കണമെന്നായിരുന്നു റോബർട്ട് പയസിന്റെ ആവശ്യം. രാജീവ്ഗാന്ധി വധക്കേസിലെ മറ്റൊരു പ്രതി നളിനിക്ക് നേരത്തെ 51 ദിവസത്തെ പോരൾ കോടതി അനുവദിച്ചിരുന്നു. മകളുടെ വിവാഹചടങ്ങളിൽ പങ്കെടുക്കാൻ അനുവദിക്കണമെന്ന നളിനിയുടെ അപേക്ഷ പരിഗണിച്ചായിരുന്നു നടപടി.

Tags
cg dpr advertisement cg dpr advertisement cg dpr advertisement
cg dpr advertisement cg dpr advertisement cg dpr advertisement
Back to top button