ദേശീയം (National)

അതിർത്തി വിഷയത്തിൽ ഇന്ത്യയും ചൈനയും പക്വതയോടെ കാര്യങ്ങളെ കൈകാര്യം ചെയ്യുമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്

കാറക്കോറം റോഡിൽ ചൈനീസ് അതിർത്തിയോട് ചേർന്നുള്ള പാലം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രതിരോധ മന്ത്രി.

അതിർത്തി വിഷയത്തിൽ ഇന്ത്യയും ചൈനയും തമ്മിൽ അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിലും കാര്യങ്ങളെ ഇരു രാജ്യങ്ങളും പക്വതയോടെ കൈകാര്യം ചെയ്യുമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. കാറക്കോറം റോഡിൽ ചൈനീസ് അതിർത്തിയോട് ചേർന്നുള്ള പാലം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രതിരോധ മന്ത്രി.

ഇരു രാജ്യങ്ങളും തമ്മിൽ ഇപ്പോൾ മികച്ച ബന്ധത്തിലാണ്. അതേസമയം, മഹാബലിപുരത്തെ സന്ദർശനത്തിനിടയിൽ കശ്മീർ വിഷയം ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ഉന്നയിക്കാത്തതിനെക്കുറിച്ചും രാജ്നാഥ് സിംഗ് പരാമർശിച്ചു.

ബോർഡർ റോഡ് ഓർഗനൈസേഷൻ ആണ് പാലം നിർമിച്ചത്. കശ്മീർ അതിർത്തിയിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ വൻസുരക്ഷാ സന്നാഹം ഒരുക്കിയിരുന്നു.

Tags
Back to top button