തമ്മിലടിച്ചാൽ വലിച്ച് താഴെയിടുമെന്ന മുന്നറിയിപ്പാണ് പാലായിലെ ജനങ്ങൾ യു.ഡി.എഫിന് നൽകിയതെന്ന് രമേശ് ചെന്നിത്തല

ലാവ്ലിൻ കേസിൽ ബി.ജെ.പിയും സി.പി.ഐ.എമ്മും ഒത്തുകളിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു.

പാലായിൽ ജനങ്ങൾ യു.ഡി.എഫിന് നൽകിയത് താക്കീതെന്ന് രമേശ് ചെന്നിത്തല. തമ്മിലടിച്ചാൽ വലിച്ച് താഴെയിടുമെന്ന മുന്നറിയിപ്പായിരുന്നു അത്. ലാവ്ലിൻ കേസിൽ ബി.ജെ.പിയും സി.പി.ഐ.എമ്മും ഒത്തുകളിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു.

എറണാകുളത്ത് ഉപതെരഞ്ഞെടുപ്പ് പ്രചരണ യോഗത്തിനിടെയിലാണ് കേരളാ കോൺഗ്രസിനെ പരോക്ഷമായി വിമർശിച്ച് രമേശ് ചെന്നിത്തല രംഗത്തെത്തിയത്. പാലായിൽ ജനങ്ങൾ യു.ഡി.എഫിന് നൽകിയത് വലിയ താക്കീതാണ്. തമ്മിലടിച്ചാൽ വലിച്ച് താഴെയിടുമെന്ന മുന്നറിയിപ്പാണതെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

കേരളം കണ്ട ഏറ്റവും വലിയ അഴിമതി കേസിലെ പ്രതിയാണ് മുഖ്യമന്ത്രി. അതേ വ്യക്തി പുരപ്പുറത്ത് കയറി നിന്ന് അഴിമതിക്കെതിരെ പ്രസംഗിക്കുന്നു. 15 തവണയായി സുപ്രിംകോടതി ലാവ്ലിൻ കേസ് മാറ്റി വയ്ക്കുന്നു. ബി.ജെ.പിയും സി.പി.എമ്മും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമാണതെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.

കിഫ്ബി ഉൾപ്പെടെയുള്ള വിഷയങ്ങളിൽ വലിയ അഴിമതിയാണ് നടന്നതെന്നും ഇക്കാര്യത്തിൽ ഇടപെടൽ ആവശ്യപ്പെട്ട് ഗവർണറെ സമീപിക്കുമെന്നും ചെന്നിത്തല പറഞ്ഞു.

Back to top button