സംസ്ഥാന സർക്കാറിന് സംഭവിച്ച വീഴ്ചയാണ്

കേരളത്തിലെ പ്രളയം രൂക്ഷമാക്കിയതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

തിരുവനന്തപുരം: സംസ്ഥാന സർക്കാറിന് സംഭവിച്ച വീഴ്ചയാണ് കേരളത്തിലെ പ്രളയം രൂക്ഷമാക്കിയതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

അണക്കെട്ടുകൾ മുന്നറിയിപ്പ് നൽകാതെയാണ് തുറന്നത്. ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാൻ വേണ്ട നടപടികളൊന്നും സർക്കാർ കൈക്കൊണ്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.

ദുരന്തമുഖത്തു സർക്കാരിനൊപ്പം കെടുതികളിൽ പ്രതിപക്ഷം നിലയുറപ്പിച്ചു. ഇനി ചില കാര്യങ്ങൾ തുറന്നു പറയാതെ വയ്യ.

സർക്കാരിന്റെ അനാസ്ഥയാണ് ദുരന്തത്തിന്റെ ആഴം വർധിപ്പിച്ചതെന്ന് ചെന്നിത്തല കൂട്ടിച്ചേർത്തു.

സർക്കാർ ഉണർന്ന് പ്രവർത്തിക്കാത്തത് കൊണ്ടാണ് പ്രളയം ഇത്ര മാത്രം ഗുരുതരമായി ബാധിച്ചത്.

വൈദ്യുതി വകുപ്പിൻെറ അമിത ലാഭക്കൊതിയും മന്ത്രിമാര്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസവും അണക്കെട്ടുകൾ തുറക്കുന്നതിനെ ബാധിച്ചുവെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

ഇടുക്കി – ചെറുതോണി അണക്കെട്ട് തുറക്കാൻ വൈകിയത് വൈദ്യുതി, ജലവിഭവ മന്ത്രിമാരുടെ തർക്കം മൂലമാണ്.

കുട്ടനാട് രണ്ട് മാസമായി വെള്ളത്തിനടിയിലാണ്. അധികൃതർ ഇക്കാര്യത്തിൽ വേണ്ട നടപടികൾ എടുത്തില്ലെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

Back to top button