ദേശീയം (National)സ്പോട്സ് (Sports)

ചിത്രയെ ഒഴിവാക്കിയതില്‍ ഫെഡറേഷനെതിരെ രണ്‍ധാവെ.

ന്യൂഡല്‍ഹി: ദേശീയ അത്‌ലറ്റിക് ഫെഡറേഷനെതിരെ രൂക്ഷ വിമര്‍ശനവുമായി സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ജി എസ് രണ്‍ധാവെ.

ലണ്ടന്‍ ലോകചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ചിത്രയെ ഒഴിവാക്കിയെന്ന് അറിഞ്ഞത് അവസാന നിമിഷമാണെന്നും ഏഷ്യന്‍ ചാമ്പ്യന്‍മാരെയെല്ലാം ടീമില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നതായും രണ്‍ധാവെ വ്യക്തമാക്കി.

ലണ്ടന്‍ ലോകചാമ്പ്യന്‍ഷിപ്പിന് പോകുന്ന ടീമിനെ തിരഞ്ഞെടുക്കാനുള്ള സമിതിയുടെ ചെയര്‍മാനായ തന്നെ അന്തിമ പട്ടിക കാണിച്ചിരുന്നില്ലെന്നും രണ്‍ധാവെ വ്യക്തമാക്കി.

അന്തിമ പട്ടിക തയ്യാറാക്കിയത് സെലക്ഷന്‍ കമ്മിറ്റിയല്ല, അത്‌ലറ്റിക് ഫെഡറേഷനാണെന്നും രണ്‍ധാവെ പറഞ്ഞു.

എന്നാല്‍ ചിത്രയുടെ പ്രകടനം ലോകനിലവാരവുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറെ പിന്നിലാണെന്ന് ചൂണ്ടിക്കാട്ടി ഫെഡറേഷന്‍ ലണ്ടനിലേക്കുള്ള ടീമില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു.

Back to top button