ഓട്ടോമൊബൈല് (Automobile)

റേഞ്ച് റോവർ എസ്‍വി ഓട്ടോബയോഗ്രഫി ഡയനാമിക് ഇന്ത്യയിൽ

ജാഗ്വർ ലാൻഡ് റോവർ പുതിയ റേഞ്ച് റോവർ എസ്‍വി ഓട്ടോബയോഗ്രഫി ഡയനാമിക്കിനെ ഇന്ത്യയിലെത്തിച്ചു. 2.79 കോടി രൂപയാണ് ഈ വാഹനത്തിന്‍റെ ഡൽഹി എക്സ്ഷോറൂം വില.

കമ്പനിയുടെ സ്‌പെഷ്യല്‍ വെഹിക്കിള്‍ ഓപ്പറേഷന്‍സ് (SVO)വിഭാഗത്തിൽ നിന്നും ഒരുക്കിയെടുത്ത ഈ വാഹനം ‘ഓട്ടോബയോഗ്രഫി’ സ്റ്റിച്ചിംഗോട് കൂടിയ നാല് വ്യത്യസ്ത ഇന്‍റീരിയര്‍ നിറഭേദങ്ങളിലാണ് ലഭ്യമാക്കിയിട്ടുള്ളത്.

റേഞ്ച് റോവര്‍ എസ്‌വിഓട്ടോബയോഗ്രഫി, ജാഗ്വാര്‍ F-TYPE എസ്‌വിആര്‍, റേഞ്ച് റോവര്‍ സ്‌പോര്‍ട് എസ്‌വിആര്‍ എന്നീ മോഡലുകള്‍ക്ക് ശേഷം കമ്പനി ഇറക്കുന്ന നാലാമത്തെ മോഡലാണിത്.

എക്‌സ്‌ക്ലൂസീവ് 5 സ്പ്ലിറ്റ്-സ്‌പോക്ക് ‘സ്‌റ്റൈല്‍ 505’ അലോയ് വീലുകള്‍, ബ്രെമ്പോ ബ്രേക്ക് കാലിപ്പറുകള്‍, ഗ്രാഫൈറ്റ് അറ്റ്‌ലസ് ആക്‌സന്‍റുകള്‍ എന്നിവ ഉൾപ്പെടുത്തി വാഹനത്തിനൊരു അഗ്രസീവ് ലുക്ക് പകർന്നിട്ടുണ്ട്.

ബ്ലാക് -റെഡ് ഡ്യുവൽ ടോൺ നിറങ്ങളും, മിറര്‍ ക്യാപുകളും ചേർന്ന് ഒരു സ്‌പോര്‍ടി ലുക്കും കൈവരുത്തുന്നു. പിൻഭാഗത്ത് ക്വാഡ് ടെയില്‍ പൈപുകളാണ് ഇടംതേടിയിരിക്കുന്നത്.

അകത്തളത്തിലെ സവിശേഷതകളായി 10 ഇഞ്ച് ഇന്‍കണ്‍ട്രോള്‍ ടച്ച് പ്രോ ഇന്‍ഫോടെയന്‍മെന്റ് സിസ്റ്റം, ഡയമണ്ട് ക്വില്‍റ്റഡ് സീറ്റുകള്‍, സ്റ്റാര്‍ട്ട്/സ്‌റ്റോപ് ബട്ടണ്‍ എന്നിവയും നൽകിയിട്ടുണ്ട്.

543ബിഎച്ച്പിയും 680എൻഎം ടോർക്കും നൽകുന്ന 5.0 ലിറ്റര്‍ പെട്രോള്‍ 405 kW V8 സൂപ്പര്‍ചാര്‍ജ്ഡ് എൻജിനാണ് ഈ വാഹനത്തിന്‍റെ കരുത്ത്.

5.4 സെക്കന്‍ഡ് കൊണ്ടാണ് ഈ കാർ നിശ്ചലാവസ്ഥയിൽ നിന്നും നൂറ് കിലോമീറ്റർ വേഗത കൈവരിക്കുന്നത്. കമ്പനിയുടെ ഇന്ത്യയിലുള്ള 25 അംഗീകൃത ഔട്ട്ലെറ്റുകളിലും റേഞ്ച് റോവർ എസ്‍വി ഓട്ടോബയോഗ്രഫി ഡയനാമിക്ക് ലഭ്യമായിരിക്കും.

Back to top button