രണ്‍വീര്‍ ദീപിക വിവാഹം നവംബര്‍ 19ന്

രണ്‍വീര്‍ ദീപിക വിവാഹം നവംബര്‍ 19ന്

</p>മുംബൈ: സോനം കപൂര്‍-ആനന്ദ്‌ അഹൂജ വിവാഹത്തിന് ശേഷം ബോളിവുഡില്‍ മറ്റൊരു വിവാഹത്തിന് കൂടി കളമൊരുങ്ങുന്നു. <p>

നവംബര്‍ 19ന് രണ്‍വീര്‍ സിംഗ് ദീപിക പദുകോണ്‍ വിവാഹം നടക്കുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെടുക്കുന്ന വിവാഹത്തിനു ശേഷം വലിയ തോതില്‍ വിവാഹവിരുന്ന് നടത്താനാണ് തീരുമാനം.

അഞ്ച് വര്‍ഷത്തോളമായി പ്രണയത്തിലായിരുന്ന ഇരുവരുടെയും വിവാഹം മുംബൈയില്‍ ഹിന്ദു മതാചാരപ്രകാരമായിരിക്കും നടക്കുക. അതേസമയം രണ്‍വീറിന്‍റെയും കുടുംബത്തിന്‍റെയും ഒപ്പം ദീപിക ഷോപ്പിംഗ് നടത്തിയതും ആഭരണങ്ങള്‍ വാങ്ങാന്‍ ലണ്ടനിലെത്തിയതുമെല്ലാം വിവാഹത്തിന് മുന്നോടിയായാണെന്ന് റിപ്പോര്‍ട്ടുകള്‍.

<p>2013ല്‍ പുറത്തിറങ്ങിയ രാംലീലയില്‍ അഭിനയിച്ചതോടെയാണ് ദീപികയും രണ്‍വീറും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ പരക്കുന്നത്. പിന്നീട് ഇരുവരും പലപ്പോഴും പൊതുവേദികളില്‍ ഒരുമിച്ച് എത്തിയിരുന്നു.</>

 

advt
Back to top button