വോട്ടർ കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനോട് യോജിപ്പില്ലെന്ന് രവി ശങ്കർ പ്രസാദ്

വോട്ടർ കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനോട് യോജിപ്പില്ലെന്ന് രവി ശങ്കർ പ്രസാദ്

ന്യൂഡല്‍ഹി: വോട്ടർ തിരിച്ചറിയൽ കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനോട് യോജിപ്പില്ലെന്ന് കേന്ദ്ര ഐടി മന്ത്രി രവി ശങ്കർ പ്രസാദ്. വകുപ്പ് മന്ത്രി എന്ന നിലയിൽ അല്ല വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും അദ്ദേഹം സൂചിപ്പിച്ചു.

അതേസമയം തിരിച്ചറിയൽ കാർഡ് തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ വെബ്പോർട്ടലുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്നും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവരങ്ങൾ അതിൽ നിന്ന് ലഭിക്കുമെന്നും രവി ശങ്കര്‍ പ്രസാദ് സൂചിപ്പിച്ചു.

ആധാറിന് ഇതുമായി യാതൊരു ബന്ധമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബെംഗളൂരുവിൽ ഒരു പൊതുപരിപാടിയിൽ പങ്കെടുക്കുന്നതിനിടയിലാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്.

Back to top button