ഒസസൂനയെ തോൽപ്പിച്ച് സ്പാനിഷ് ലീഗ് ഫുട്ബോളിൽ റയൽ മാഡ്രിഡ് ഒന്നാം സ്ഥാനത്ത്

ഒസസൂനയെ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്കാണ് റയൽ തോൽപ്പിച്ചത്

മാഡ്രിഡ്: സ്പാനിഷ് ലീഗ് ഫുട്ബോളിൽ റയൽ മാഡ്രിഡ് ജയത്തോടെ ഒന്നാം സ്ഥാനത്ത്.

ഒസസൂനയെ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്കാണ് സാന്റിയാഗോ ബെർണബ്യൂവിൽ റയൽ തോൽപ്പിച്ചത്.

മുപ്പത്തിയാറാം മിനുറ്റിൽ വിനീഷ്യസ് ജൂനിയറും എഴുപത്തിരണ്ടാം മിനുറ്റിൽ റൊഡ്രിഗോയുമാണ് റയലിനായി ഗോൾ നേടിയത്.

ജയത്തോടെ പോയിന്റ് പട്ടികയിൽ റയൽ ഒന്നാം സ്ഥാനത്തെത്തി. ആറ് കളികളിൽ നിന്ന് 14 പോയിന്റാണ് റയലിനുള്ളത്. രണ്ടാംസ്ഥാനത്തുള്ള അത്ലറ്റിക്കോയ്ക്ക് 13 പോയിന്റുണ്ട്. നിലവിലെ ചാമ്പ്യന്മാരായ ബാഴ്സലോണ 10 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ്.

Tags
cg dpr advertisement cg dpr advertisement cg dpr advertisement
cg dpr advertisement cg dpr advertisement cg dpr advertisement
Back to top button