പ്രളയം തകർത്ത മലപ്പുറം പതാറിൽ പുനരധിവാസ പ്രവർത്തനങ്ങൾ എങ്ങുമെത്തിയില്ല.

മലവെള്ളപ്പാച്ചിലിൽ തകർന്ന വീടുകൾക്കോ നശിച്ച കൃഷികൾക്കോ ഇതുവരെ ധനസഹായം ലഭിച്ചില്ലെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു

പ്രളയം അപ്രതീക്ഷിതമായി തകർത്ത മലപ്പുറം പതാറിൽ പുനരധിവാസ പ്രവർത്തനങ്ങൾ എങ്ങുമെത്തിയില്ല. മലവെള്ളപ്പാച്ചിലിൽ തകർന്ന വീടുകൾക്കോ നശിച്ച കൃഷികൾക്കോ ഇതുവരെ ധനസഹായം ലഭിച്ചില്ലെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു. പുനർനിർമ്മാണം പോലും എങ്ങുമെത്താത്ത അവസ്ഥയാണ്.

ഓഗസ്റ്റ് എട്ടിന് പാതാറിലേക്ക് ഒഴുകിയെത്തിയ മലവെള്ളപ്പാച്ചിൽ ഒരു നാട് തന്നെ ഇല്ലാതായതിന് സമാനമായിരുന്നു അവസ്ഥ. 17 വീടുകളാണ് പൂർണമായും തകർന്നത്. ഇതിനുപുറമേ നിരവധി വീടുകൾക്ക് ഭാഗികമായും കേടുപാടുകൾ പറ്റി. വീട് നഷ്ടപ്പെട്ടവർക്ക് ധനസഹായം ലഭിച്ചില്ലെന്ന് മാത്രമല്ല അടിയന്തര ധനസഹായം പോലും വേണ്ടവിധം വിതരണം ചെയ്തിട്ടില്ലെന്ന് പ്രദേശവാസികൾ പറയുന്നു.

പാതാർ അങ്ങാടിയിലെ വ്യാപാരികൾക്കും വലിയ നാശനഷ്ടമുണ്ടായത്. ഏക്കർ കണക്കിന് കൃഷിയും നശിച്ചു. പക്ഷേ ബന്ധപ്പെട്ടവരാരും തിരിഞ്ഞുനോക്കിയിട്ടില്ലെന്നും ആക്ഷേപമുണ്ട്.

Tags
cg dpr advertisement cg dpr advertisement cg dpr advertisement
cg dpr advertisement cg dpr advertisement cg dpr advertisement
Back to top button