സംസ്ഥാനം (State)

വീണ്ടും ശബരിമല ദർശനത്തിനൊരുങ്ങി രഹ്ന ഫാത്തിമ.

സുരക്ഷ ആവശ്യപ്പെട്ട് കൊച്ചി ഐ.ജി ഓഫീസിലെത്തി രഹ്ന അപേക്ഷ നൽകി. അപേക്ഷ സ്വീകരിച്ചിട്ടുണ്ടെന്നും തീരുമാനം അറിയിക്കാമെന്ന് ഓഫീസ് വ്യക്തമാക്കിയിട്ടുണ്ടെന്നും രഹ്ന പറഞ്ഞു.

ശബരിമല ദർശനത്തിനൊരുങ്ങി വീണ്ടും രഹ്ന ഫാത്തിമ. സുരക്ഷ ആവശ്യപ്പെട്ട് കൊച്ചി ഐ.ജി ഓഫീസിലെത്തി രഹ്ന അപേക്ഷ നൽകി. അപേക്ഷ സ്വീകരിച്ചിട്ടുണ്ടെന്നും തീരുമാനം അറിയിക്കാമെന്ന് ഓഫീസ് വ്യക്തമാക്കിയിട്ടുണ്ടെന്നും രഹ്ന മാധ്യമങ്ങളോട് പറഞ്ഞു.

നവംബർ 26 ജന്മദിനമാണ്. അന്ന് മാലയിടാമെന്നാണ് കരുതിയിരുന്നത്. ഐ.ജി ഓഫീസിൽ നിന്ന് അറിയിപ്പ് വന്നതിന് ശേഷം തീരുമാനമെടുക്കും. ശബരിമലയ്ക്ക് കുടുംബമായാണ് പോകാൻ തീരുമാനിച്ചിരിക്കുന്നതെന്നും പേടിയില്ലെന്നും രഹ്ന പറഞ്ഞു.

കഴിഞ്ഞ തവണ ശബരിമല ദർശനം നടത്തിയപ്പോൾ ആളുകൾക്കിടയിൽ തെറ്റിദ്ധാരണ പടർന്നിരുന്നു. തെറ്റായ കാര്യമല്ല ചെയ്തത്. അത് തെളിയിക്കേണ്ടതുണ്ട്. നിയമവ്യവസ്ഥയ്ക്ക് അനുസരിച്ചാണ് ശബരിമലയ്ക്ക് പോകുന്നത്. അതിനുള്ള അവകാശമുണ്ട്. പ്രശ്നങ്ങൾ ഉണ്ടാകില്ലെന്ന് പ്രതീക്ഷിക്കുന്നതായും രഹ്ന കൂട്ടിച്ചേർത്തു.

Tags
Back to top button