നിങ്ങളുടെ സുഹൃദ് വലയത്തിൽ പെട്ട എല്ലാവര്‍ക്കും നല്ല മനസ്സാണോ ഉള്ളത്?.

ഒരുപാട് സുഹൃദ് വലയം ഉള്ള ആളാണോ നിങ്ങൾ?. നിങ്ങളുടെ സുഹൃദ് വലയത്തിൽ പെട്ട എല്ലാവര്‍ക്കും നല്ല മനസ്സാണോ ഉള്ളത്?.

ഇനി ‘ആണ്’ എന്നാണ് നിങ്ങൾ കണ്ടെത്തുന്ന ഉത്തരമെങ്കിൽ അത് നിങ്ങൾക്ക് ആത്മാര്‍ഥമായി പറയാൻ സാധിക്കുമോ?. നിങ്ങൾ ചെയ്യുന്ന നിങ്ങൾക്ക് നല്ലതെന്ന് തോന്നുന്ന എല്ലാ കാര്യങ്ങളെല്ലാം നിങ്ങളുടെ അടുത്ത സുഹൃത്തുക്കൾ അംഗീകരിക്കാറുണ്ടോ?, അതിന് അവര്‍ നിങ്ങളെ അഭിനന്ദിക്കാറുണ്ടോ?.

ഇല്ലെങ്കിൽ നിങ്ങളുടെ സൗഹൃദം വിഷലിപ്തമാണെന്ന് വേണം മനസിലാക്കാൻ. അത്തരക്കാര്‍ എപ്പോഴും അവരുടെ ജീവിതത്തെക്കുറിച്ച് മാത്രമേ ചിന്തിക്കുകയുള്ളൂ.

നിങ്ങളുടെ ജീവിതത്തെ കുറിച്ച് നിങ്ങൾ ആകാംക്ഷയോടെ പറയുന്ന കാര്യങ്ങൾ സശ്രദ്ധം ശ്രവിക്കാൻ നിങ്ങളുടെ സുഹൃത്തുക്കൾക്ക് ആകുന്നില്ലെങ്കിലും ഫലം മറ്റൊന്നായിരിക്കില്ലെന്ന് മനസിലാക്കൂ.

നിങ്ങളുടെ ഏതു കാര്യത്തിലും നിങ്ങളുടെ സുഹൃത്തുക്കൾ വിലയിരുത്താറുള്ളത് അത്ര നല്ല സ്വഭാവമായല്ല കണക്കാക്കുന്നത്.

നിങ്ങൾക്ക് അനാവശ്യമായ മാനസിക സമ്മര്‍ദ്ദം നൽകുന്ന സുഹൃത്തിനെ പൂര്‍ണമായി സുഹൃത്തെന്ന് വിളിക്കാനുള്ള അര്‍ഹത ഇല്ലേയില്ല.

കാരണം നിങ്ങൾ എപ്പോഴും സമാധാനപരമായി ജീവിക്കണമെന്നാണ് നിങ്ങളെ ഇഷ്ടപ്പെടുന്നവര്‍ കരുതുക. ആ കരുതൽ നിങ്ങളുടെ സുഹൃത്തിൽ നിന്നും നിങ്ങൾക്ക് ലഭിക്കുന്നില്ലെങ്കിൽ ആ മനസ് വിഷലിപ്തം തന്നെ. സംശയമില്ല.

നിങ്ങളുമായി നിരന്തരം കലഹത്തിന് വഴി വെയ്ക്കുന്ന സുഹൃത്തും ഇത്തരക്കാര്‍ തന്നെയാണെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

നിങ്ങളിൽ നിന്ന് അനായാസേന കിട്ടുന്നതെല്ലാം എല്ലാം എടുക്കുകയും തിരിച്ചൊന്നും തരാതിരിക്കുകയും ചെയ്യുന്ന സുഹൃത്തുക്കളും നിങ്ങളുടെ സുഹൃദ് വലയത്തിലുണ്ടാകും.

ഇത്തരക്കാരെയും അൽപം അകറ്റി നിര്‍ത്തേണ്ടതാണ്. പോസിറ്റീവായി ചിന്തിക്കാനറിയാത്ത എല്ലാ കാര്യങ്ങളെയും നെഗറ്റീവായി കാണുന്ന സുഹൃത്തിനെ പരിചയമില്ലേ, അവരും ഇതേ ഗണത്തിൽ പെട്ടത് തന്നെയാണെന്നാണ് പറയപ്പെടുന്നത്.

ചില സുഹൃത്തുക്കളെ കാണുമ്പോൾ തന്നെ ഉള്ളിൽ ചെറുഭീതി ജനിക്കുന്നുണ്ടെങ്കിൽ അവരെയും നാം ജീവിതത്തിൽ നിന്ന് അകറ്റി നിര്‍ത്തേണ്ടതാണ്. അത്തരക്കാര്‍ നമ്മുക്ക് ഉണ്ടാകാൻ പാടുള്ള ഗുണങ്ങളെ പറ്റി അല്ല ആഗ്രഹിക്കുന്നത് എന്ന് ഇനി പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ

advt
Back to top button