അന്തദേശീയം (International)

റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി ഏറ്റവും ധനികനായ ഏഷ്യക്കാരൻ

58 ബില്യൺ ഡോളർ ആസ്തിയോടെയാണ് മുകേഷ് അംബാനി ഏറ്റവും ധനികനായ ഏഷ്യക്കാരൻ എന്ന സ്ഥാനം നിലനിർത്തിയത്.

മുംബൈ: റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി ഏറ്റവും ധനികനായ ഏഷ്യക്കാരൻ എന്ന സ്ഥാനം നിലനിർത്തി. ആലിബാബ ഗ്രൂപ്പ് ഉടമ ജാക്ക് മായെ മറികടന്ന് 2018 ജൂലൈയിലാണ് മുകേഷ് അംബാനി ഒന്നാമതെത്തിയത്. ഈ സ്ഥാനം മുകേഷ് അംബാനി ഇതുസംബന്ധിച്ച ഏറ്റവും പുതിയ റിപ്പോർട്ടിലും നിലനിർത്തി.

58 ബില്യൺ ഡോളർ ആസ്തിയോടെയാണ് മുകേഷ് അംബാനി ഏറ്റവും ധനികനായ ഏഷ്യക്കാരൻ എന്ന സ്ഥാനം നിലനിർത്തിയത്. 42.8 ബില്യൺ ഡോളർ ആസ്തിയുള്ള ചൈനയിലെ ആലിബാബ ഗ്രൂപ്പ് ഉടമ ജാക്ക് മായാണ് രണ്ടാം സ്ഥാനത്ത്. ടെൻസെന്റ് ഹോൾഡിങ്സ് ഉടമ മാഹോടെൻങ് മൂന്നാമതും ഫാസ്റ്റ് റീടെയിലിങ് കോർപറേഷൻ ഉടമ തഡാഷി യാനൽ നാലാം സ്ഥാനത്തുമാണുള്ളത്.

മുകേഷ് അംബാനിയുടെ ആസ്തിയിൽ സമീപകാലത്ത് മാത്രമുണ്ടായ വളർച്ച 600 കോടിയുടേതാണ്. ശതകോടീശ്വരൻമാരുടെ ബ്ലൂംബർഗ് പട്ടികയിലും അംബാനി സ്ഥാനം മെച്ചപ്പെടുത്തിയിരുന്നു. 17-ാം സ്ഥാനത്തുനിന്ന് 14-ാം സ്ഥാനത്തേക്കാണ് അദ്ദേഹം ഉയർന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ ധനികൻ എന്ന സ്ഥാനം 10 വർഷമായി മുകേഷ് അംബാനിയ്ക്കാണ്. ഫോർബ്സ് റിപ്പോർട്ട് പ്രകാരം ലോകത്തെ 13-ാമത്തെ വലിയ ശതകോടീശ്വരനാണ് മുകേഷ് അംബാനി.

Tags
Back to top button