പിന്നോക്കക്കാര്‍ക്കായുള്ള സാമ്പത്തിക സംവരണത്തിനെതിരെ വി എസ് അച്യുതാന്ദന്‍.

പിന്നോക്കക്കാര്‍ക്കായുള്ള സാമ്പത്തിക സംവരണത്തിനെതിരെ വി എസ് അച്യുതാന്ദന്‍.

തിരുവനന്തപുരം: മുന്നോക്ക വിഭാഗത്തിലെ പിന്നോക്കക്കാര്‍ക്കായുള്ള സാമ്പത്തിക സംവരണത്തിനെതിരെ വി എസ് അച്യുതാന്ദന്‍. സംവരണം വോട്ട് ബാങ്ക് രാഷ്ട്രീയമായി തരംതാഴ്ത്താനുള്ള ബിജെപിയുടെ ശ്രമമാണെന്നും വി എസ് പറഞ്ഞു.

സംവരണം സാമ്പത്തിക പദ്ധതി അല്ല. സിപിഎം ഇതിനെ നിരന്തരമായി എതിര്‍ത്ത കാര്യമാണ്. രാജ്യവ്യാപകമായി ചര്‍ച്ച ചെയ്യാതെ സംവരണ കാര്യത്തില്‍ തീരുമാനം എടുക്കരുതെന്നും വി എസ് അഭിപ്രായപ്പെട്ടു.

അതേസമയം സംവരണ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും വ്യക്തമാക്കിയിരുന്നു. സിപിഎം നിരന്തരമായി സംവരണം ആവശ്യപ്പെട്ടിരുന്നെന്നും ഇവര്‍ വ്യക്തമാക്കിയിട്ടുണ്ട്.

1
Back to top button