തൃശൂരിൽ എസ്.ബി.ഐ എ.ടി.എമ്മിൽ കവർച്ചാ ശ്രമം
ഗ്യാസ് കട്ടർ ഉപയോഗിച്ച് മെഷീൻ തകർക്കാനായിരുന്നു മോഷ്ടാക്കളുടെ ശ്രമം. ശബ്ദം കേട്ട് പരിസരവാസികൾ എത്തിയതോടെ മോഷ്ടാക്കൾ സ്ഥലംവിടുകയായിരുന്നു.

തൃശൂരിൽ എ.ടി.എമ്മിൽ കവർച്ചാ ശ്രമം. കൊണ്ടാഴി പാറനേൽപ്പടിയിലുള്ള എസ്.ബി.ഐ എ.ടി.എമ്മിലാണ് കവർച്ചാ ശ്രമം നടന്നത്. ഗ്യാസ് കട്ടർ ഉപയോഗിച്ച് മെഷീൻ തകർക്കാനായിരുന്നു മോഷ്ടാക്കളുടെ ശ്രമം. ശബ്ദം കേട്ട് പരിസരവാസികൾ എത്തിയതോടെ മോഷ്ടാക്കൾ സ്ഥലംവിടുകയായിരുന്നു.
തിങ്കളാഴ്ച പുലർച്ചെ മൂന്നോടെയാണ് സംഭവം. ഹെൽമറ്റ് ധരിച്ച് കാറിലായിരുന്നു മോഷ്ടാക്കൾ എത്തിയത്. രക്ഷപ്പെടുന്നതിനിടെ മോഷ്ടാക്കളുടെ കാർ കുഴിയിൽ വീണു. ഇതോടെ കാർ ഉപേക്ഷിച്ച് മോഷ്ടാക്കൾ രക്ഷപ്പെടുകയായിരുന്നു. ഗ്യാസ് കട്ടറും ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.