ര​ഞ്​​ജി ട്രോ​ഫി​: കേ​ര​ള​ത്തി​നാ​യി ക​ളി​ക്കാ​ൻ ഉ​ത്ത​പ്പ​ക്ക്​ അ​നു​മ​തി.

ബം​ഗ​ളൂ​രു: വ​രും സീ​സ​ൺ ര​ഞ്​​ജി ട്രോ​ഫി​യി​ൽ കേ​ര​ള​ത്തി​നു ക​ളി​ക്കാ​ൻ ത​യാ​റാ​യ റോ​ബി​ൻ ഉ​ത്ത​പ്പ​ക്ക്​ ക​ർ​ണാ​ട​ക ക്രി​ക്ക​റ്റ്​ അ​സോ​സി​യേ​ഷ​​െൻറ അ​നു​മ​തി.

15 വ​ർ​ഷ​ത്തെ ക​രാ​ർ അ​വ​സാ​നി​പ്പി​ച്ചാ​ണ്​ ക​ർ​ണാ​ട​ക ഇ​ന്ത്യ​ൻ താ​ര​ത്തി​ന്​ ഇ​ത​ര സം​സ്​​ഥാ​ന​ത്തി​നാ​യി ക​ളി​ക്കാ​ൻ അ​നു​മ​തി ന​ൽ​കു​ന്ന​ത്.

ക​ർ​ണാ​ട​ക അ​ണ്ട​ർ 14 ടീ​മി​ൽ ക​ളി​ച്ച്​ തു​ട​ങ്ങി വി​വി​ധ ടീ​മു​ക​ൾ​ക്കാ​യി ബാ​റ്റേ​ന്തി​യ ഉ​ത്ത​പ്പ ഇ​ന്ത്യ​ൻ ടീ​മി​ൽ വ​രെ ഇ​ടം നേ​ടി.

46 ഏ​ക​ദി​ന​വും 13 ട്വ​ൻ​റി20​യും ക​ളി​ച്ചി​രു​ന്നു. ക​ർ​ണാ​ട​ക​ക്കാ​യി 15 വ​ർ​ഷ​ത്തി​നി​ടെ 130 ഫ​സ്​​റ്റ്​ ക്ലാ​സ്​ മ​ത്സ​ര​ങ്ങ​ളി​ൽ ക​ളി​ച്ചു.

Back to top button