സ്പോട്സ് (Sports)

ബംഗ്ലാദേശിനെതിരായ ടി-20 പരമ്പരയിൽ ഇന്ത്യയെ രോഹിത് ശർമ്മ നയിക്കുമെന്ന് റിപ്പോർട്ട്

തുടർച്ചയായി മത്സരങ്ങൾ കളിക്കുന്നതു കൊണ്ട് കോലിക്ക് വിശ്രമം നൽകുമെന്നാണ് റിപ്പോർട്ട്

ബംഗ്ലാദേശിനെതിരായ ടി-20 പരമ്പരയിൽ ഇന്ത്യൻ നായകൻ വിരാട് കോലിക്ക് വിശ്രമം നൽകുമെന്ന് റിപ്പോർട്ട്. കോലിയുടെ അഭാവത്തിൽ ഉപനായകൻ രോഹിത് ശർമ്മയാവും ഇന്ത്യയെ നയിക്കുക. തുടർച്ചയായി മത്സരങ്ങൾ കളിക്കുന്നതു കൊണ്ട് കോലിക്ക് വിശ്രമം നൽകാനാണ് നടപടി.

ഇതോടൊപ്പം നിരവധി യുവതാരങ്ങൾക്ക് ബംഗ്ലാദേശ് സീരീസിൽ ഇടം കിട്ടുമെന്നാണ് വിവരം. മലയാളി താരം സഞ്ജു സാംസൺ, മുംബൈ ഓൾറൗണ്ടർ ശിവം ദുബേ, കർണാടക ഓൾറൗണ്ടർ കൃഷ്ണപ്പ ഗൗതം, പഞ്ചാബ് ബാറ്റ്സ്മാൻ ശുഭ്മൻ ഗിൽ തുടങ്ങിയവർ ടീമിൽ കളിച്ചേക്കും.

നേരത്തെ വെസ്റ്റിൻഡീസിനെതിരെ നാട്ടിൽ നടന്ന ടി20 പരമ്പരയിലും ന്യൂസിലൻഡിനെതിരെ നടന്ന പരമ്പരയിലും കോലിക്ക് വിശ്രമം അനുവദിച്ചിരുന്നു.

Tags
Back to top button