റോട്ടോമാക് പേന കമ്പനി ഉടമ വിക്രം കോത്താരി അറസ്റ്റിൽ.

റോട്ടോമാക് പേന കമ്പനി ഉടമ

<p>ന്യൂഡൽഹി: പൊതുമേഖലാ ബാങ്കുകളിൽ ബാങ്ക് നിന്ന് 800 കോടി രൂപ വായ്‌പയെടുത്ത വിക്രം കോത്താരി അറസ്റ്റിൽ. റോട്ടോമാക് പേന കമ്പനി ഉടമയാണ് വിക്രം കോത്താരി. പഞ്ചാബ് നാഷണൽ ബാങ്കിൽ നീരവ് മോദി പണം തട്ടിപ്പ് നടത്തിയെന്ന വാർത്തക്ക് പിന്നാലെയാണ് വിക്രം കോത്താരിയുടെ വാർത്ത പുറത്ത് വന്നത്.</p>

<p>കൊത്താരിയെയും ഭാര്യയെയും മകനെയും സിബിഐ ചോദ്യം ചെയ്തു. കാൺപൂരിലുള്ള കോത്താരിയുടെ വീട്ടിലും ഓഫീസുകളിലും സിബിഐ റെയ്‌ഡ്‌ നടത്തി. ബാങ്ക് ഓഫ് ബറോഡായാണ് കോത്താരിക്കെതിരെ പരാതി നൽകിയത്. ഇതിനിടെ കോത്താരി രാജ്യം വിട്ടെന്ന വാർത്തയും പുറത്ത് വന്നിരുന്നു. അലഹബാദ് ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, യൂണിയൻ ബാങ്ക് എന്നിവിടങ്ങളിൽ നിന്നാണ് കോത്താരി വൻ തുക വായ്‌പ എടുത്തത്.</>

new jindal advt tree advt
Back to top button