ഉത്തരവ് ലംഘിച്ചു: മോഹൻ ഭാഗവത് ദേശീയ പതാകയുയർത്തി

മോഹൻ ഭാഗവത് ദേശീയ പതാകയുയർത്തി

പാലക്കാട്: സംസ്ഥാനത്തെ സ്‌കൂളുകളിൽ സ്ഥാപനങ്ങളുടെ മേധാവികൾ മാത്രമേ ദേശീയ പതാക ഉയർത്താൻ പാടുള്ളൂവെന്ന പൊതുഭരണ മേധാവിയുടെ ഉത്തരവ് വീണ്ടും ലംഘിക്കപ്പെട്ടൂ.

ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് പാലക്കാട് കല്ലേക്കാട് വ്യാസവിദ്യാപീഠം സ്‌കൂളിൽ പതാക ഉയർത്തിയാണ് ഉത്തരവ് ലംഘിച്ചത്.

വ്യാസവിദ്യാപീഠം സിബിഎസ്ഇ സ്‌കൂൾ ആയതിനാൽ സംസ്ഥാന സർക്കാർ നിർദേശം ബാധകമല്ലെന്നാണ് വിശദീകരണം.

മോഹൻ ഭാഗവതിനൊപ്പം ബിജെപി അധ്യക്ഷൻ കുമ്മനം രാജശേഖരൻ, മറ്റ് ആർഎസ്എസ് ബിജെപി നേതാക്കൾ എന്നിവരും ഒപ്പമുണ്ടായിരുന്നു.

സർക്കാർ,എയ്‌ഡഡ്‌ സ്‌കൂളുകളിൽ സ്‌കൂൾ മേധാവികൾ മാത്രമേ പതാക ഉയർത്താൻ പാടുള്ളൂ എന്നാണ് സർക്കാർ ഉത്തരവ് ഇറക്കിയിരുന്നു.

കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തിൽ കര്‍ണകി അമ്മൻ സ്‌കൂളിൽ മോഹൻ ഭാഗവത് പതാക ഉയർത്തിയത് വലിയ വിവാദമായിരുന്നു.

പതാക ഉയർത്തുമ്പോൾ ദേശീയ ഗാനം ആലപിക്കണമെന്നും ഉത്തരവ് ഇറക്കിയിരുന്നു.

advt
Back to top button