48000 ഗാനങ്ങൾ പാടി, എസ്. ജാനകി പാട്ട് നിര്‍ത്തുന്നു

മലയാളത്തിലെ മധുര സ്വരത്തിനുടമ പാട്ട് നിർത്താനൊരുങ്ങുന്നു. ഈയാഴ്ച മൈസൂരുവില്‍ നടക്കുന്ന സംഗീത പരിപാടിയോടെ എസ്. ജാനകി പാടിനിര്‍ത്തുകയാണ്.

ജാനകിയമ്മയുടെ അവസാന സിനിമാഗാനം മലയാളത്തിലായിരുന്നു. ‘പത്ത് കല്പനകള്‍’ എന്ന സിനിമയിലെ ‘അമ്മപ്പൂവിനും’ എന്ന പാട്ട് പാടി അറുപതു വര്‍ഷത്തെ ചലച്ചിത്ര സംഗീത ജീവിതത്തിനോട് അവര്‍ വിടപറഞ്ഞത് കഴിഞ്ഞ വര്‍ഷമായിരുന്നു.

‘സ്വരം നന്നായിയിരിക്കുമ്പോള്‍ പാട്ട് നിര്‍ത്തുക’ എന്നത് ഒരു നാടന്‍ പ്രയോഗമാണ്.

എണ്‍പത് വയസ്സ് തികയുന്നതിന് തൊട്ടുമുന്‍പായി എസ്. ജാനകി വിശ്രമ ജീവിതത്തിലേക്ക് തിരിയുകയാണ്.

പതിനേഴു ഭാഷകളിലായി നാല്‍പ്പത്തിയെണ്ണായിരത്തോളം ഗാനങ്ങള്‍ ആലപിച്ച ജാനകിയമ്മ, നവഗാതനായ മിഥുന്‍ ഈശ്വറിനു വേണ്ടി പാടിയ ശേഷം വിരമിച്ചു.

മക്കളെപ്പോലെ കരുതുന്ന മൂന്നു കന്നഡ ആരാധകര്‍ക്കു വേണ്ടിയാണ് അവര്‍ വിരാമ സംഗീതനിശ മൈസൂരുവില്‍ നടത്തുന്നത്.

അറുപതു വര്‍ഷങ്ങള്‍ക്കു മുമ്പ് ‘വിധിയിന്‍ വിളയാട്ട്’ എന്ന തമിഴ് സിനിമയിലൂടെയാണ് ജാനകിയമ്മയുടെ ചലച്ചിത്ര പ്രവേശനം.

പക്ഷേ ആദ്യഗാനം പുറത്തിറങ്ങിയില്ല. പിന്നീട് നിരവധഇ അവസരങ്ങൾ ലഭിച്ചു.

ക്ലാസിക്കല്‍ സംഗീതം അഭ്യസിക്കാത്ത ഒരു ഗായികയാണ് ആയിരക്കണക്കിന്, ശാസ്ത്രീയ സംഗീതത്തില്‍ അധിഷ്ഠിതമായ ഗാനങ്ങള്‍ ആലപിച്ചതെന്ന അപൂ‍ർവ്വതയുമുണ്ട് ജാനകിയമ്മയ്ക്ക്.

എം.എസ്. ബാബുരാജിന്റെ മികച്ച ഗാനങ്ങള്‍ ഭൂരിഭാഗവും ആലപിച്ചത് എസ്.

ജാനകിയാണ്. ഇളയരാജയുടെ ആയിരത്തി ഇരുന്നൂറോളം ഗാനങ്ങള്‍ എസ്. ജാനകി ആലപിച്ചിട്ടുണ്ട്.

advt
Back to top button