ശബരിമലയുടെ പൂർണ നിയന്ത്രണം മൂന്നംഗ സമിതിക്ക്

ശബരിമലയുടെ പൂർണ നിയന്ത്രണം മൂന്നംഗ സമിതിക്ക്

കൊച്ചി: ശബരിമലയുടെ പൂർണ നിയന്ത്രണം മണ്ഡല മകരവിളക്ക് സമയത്ത് മൂന്നംഗ സമിതിക്കെന്ന് ഹൈക്കോടതി. ഹൈക്കോടതി നിയമിച്ച മൂന്നംഗ സമിതിക്കാണ് നിയന്ത്രണം നൽകിയിരിക്കുന്നത്. ശബരിമലയുമായി ബന്ധപ്പെട്ട സർക്കാർ വകുപ്പുകളിൽ ഇടപെടാനും തീരുമാനങ്ങളെടുക്കാനും അധികാരമുണ്ടെന്ന് വ്യക്തമാക്കുന്ന ഉത്തരവ് കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.

ജസ്റ്റിസ് പി.ആർ രാമൻ, എസ് സിരിജഗൻ, ഡിജിപി ഹേമചന്ദ്രൻ എന്നിവരാണ് ഹൈക്കോടതി നിയമിച്ച മൂന്നംഗ സമിതിയിൽ ഉള്ളത്. ഏതെങ്കിലും വിഷയത്തിൽ സമിതിക്ക് സഹായം ആവശ്യമെങ്കിൽ ദേവസ്വം ബോർഡിനോട് ചോദിക്കാം. ദേവസ്വം കമ്മീഷണറും സമിതിയെ സഹായിക്കണം. എല്ലാ വകുപ്പുകളും സർക്കാരും സമിതിയുടെ പ്രവർത്തനവുമായി സഹകരിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.

1
Back to top button