സംസ്ഥാനം (State)

ശബരിമലയില്‍ ദര്‍ശനം നടത്തിയ കനകദുര്‍ഗയും ബിന്ദുവും സുപ്രീംകോടതിയില്‍.

ശബരിമലയില്‍ ദര്‍ശനം നടത്തിയ കനകദുര്‍ഗയും ബിന്ദുവും സുപ്രീംകോടതിയില്‍.

ന്യൂഡല്‍ഹി: ശബരിമലയില്‍ ദര്‍ശനം നടത്തിയ കനകദുര്‍ഗയും ബിന്ദുവും സുപ്രീംകോടതിയില്‍. ജീവനു ഭീഷണി ഉണ്ടെന്നും മുഴുവൻ സമയ സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇരുവരും സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.

ശബരിമലയില്‍ എല്ലാ പ്രായത്തിലും ഉള്ള സ്ത്രീകളെ പ്രവേശിക്കാൻ നിർദേശിച്ചു കൊണ്ടുള്ള ഉത്തരവ് പുറപ്പടിവിക്കണം. അതോടൊപ്പം ശബരിമലയിൽ പോകാൻ ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും സുരക്ഷ നല്കാൻ നിര്‍ദ്ദേശിക്കണമെന്നും യുവതികള്‍ ആവശ്യപ്പെട്ടു. ശുദ്ധിക്രിയ നടത്തിയ തന്ത്രിയുടെ നടപടി കോടതിയലക്ഷ്യമാണെന്നും ബിന്ദു ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

മുതിർന്ന അഭിഭാഷക ഇന്ദിര ജയ്‌സിംഗാണ് യുവതികള്‍ക്കായി സുപ്രീംകോടതിയില്‍ ഹാജരാകുന്നത്. അതേസമയം ഇരുവരുടെയും ഹര്‍ജി നാളെ പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അറിയിച്ചു.

Tags
Back to top button